0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 314.5K

എങ്ങോട്ടെന്ന് പറയാതെ ഞാൻ അവനെ വിളിച്ചു.. അവിടെ കിടക്കുന്ന ലോറികളുടെ അടുത്തേക്കാണ് ഞങ്ങൾ ചെന്നത്. അവിടെ തന്നെ തപ്പിയപ്പോൾ വെള്ളം കുടിക്കാൻ എടുക്കുന്ന കന്നാസും കിട്ടി.. അതിലേക്ക് ലോറിയിലെ ഡീസൽ ഞങ്ങൾ ഊറ്റി.. എന്നിട്ട് അത് കൊണ്ട് ഡ്രഗ്സ് ന്റെ ചാക്ക് കെട്ടുകൾക്ക് മേലെ ഒഴിച്ചു. മൂന്ന് ലോറിയിൽ നിന്നും ഊറ്റാൻ കുറച്ചു സമയം എടുത്തു.. അവിടെ തന്നെ സിഗരറ്റ് ലാമ്പ് ഉണ്ടായിരുന്നത് ഭാഗ്യം ആയി.. അതിൽ നിന്ന് വന്ന തീപ്പൊരി ഞാൻ മുന്നിലെ ചാക്ക് കെട്ടുകൾക്ക് മേലെ പടർത്തി വിട്ടു..

തീ അധികം പടർന്നു മൊത്തത്തിൽ തീ പിടിത്തം ഉണ്ടാകാതെ ഇരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു.. അത് കൊണ്ട് കുറച്ചു കുറച്ചായി ആണ് കത്തിച്ചത്.. സമയം എടുത്തെങ്കിലും ആ ചാക്കുകൾ മുഴുവൻ ചാരം ആകുന്നത് വരെ ഞങ്ങൾ അവിടെ നിന്നു..

ഇടയ്ക്ക് തീ ആളി കത്തുന്നത് നോക്കി നിന്ന എന്നോട് ഫൈസി വെറുതെ ഒന്ന് ചോദിച്ചു..

'എത്ര കോടിയുടെ മുതൽ ആയിരിക്കും ഇതെന്ന് വല്ല പിടിയും ഉണ്ടോ...?

' അറിയില്ല.. നമ്മുടെ കഞ്ചൻ ശരത്തിനെ കൊണ്ട് വന്നാൽ അവൻ ചിലപ്പോ പറഞ്ഞേനെ..'

ഞാൻ തമാശ പോലെ പറഞ്ഞു..

'നീ തമാശ ആയി എടുക്കാതെ.. ഇത്രയും കാശിന്റെ മുതൽ പോയാൽ ഇതിന് പിന്നിൽ ഉള്ളവർ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ...?

അവൻ ചോദിച്ചു

'ഇല്ല.. ഇതിന് പിന്നിൽ ആരാണ് ഉള്ളതെങ്കിലും അവര് പുറത്ത് വരണം.. അതിനാണ് ഇങ്ങനെ പുകച്ചു പുറത്ത് ചാടിക്കുന്നത്...'

ഞാൻ മനസ്സിൽ ഒരു ലക്ഷ്യബോദ്ധ്യത്തോടെ പറഞ്ഞു

'അപ്പോൾ റോളക്സ് വരുമെന്ന് നിനക്ക് അറിയാമല്ലേ...? വന്നാൽ എന്ത് ചെയ്യാനാണ്

💬 Comments

View all comments