Chapter Title : റോക്കി 6 [സാത്യകി] [Climax]
എന്ന് വല്ല പിടിയും ഉണ്ടോ...?
'ആലോചിക്കണം...'
ഞാൻ കത്തി പടർന്നു കയറുന്ന അഗ്നിയിലേക്ക് തന്നെ നോക്കി കൊണ്ട് പറഞ്ഞു.. അവൻ പറഞ്ഞത് പോലെ ഇതിനൊക്കെ പിന്നിൽ ഉള്ള 'റോളക്സ്' ഈ വാർത്ത അറിഞ്ഞു എന്നെ തേടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു.. അത് പ്രതീക്ഷിച്ചാണ് പിന്നീടുള്ള ഓരോ ദിവസവും ഞാൻ തള്ളി നീക്കിയത്.. പക്ഷെ ആ വരവ് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്‌ഥലത്തും സമയത്തും ആയി പോയി...
ആ കണ്ട് മുട്ടലിനും മുമ്പ് ഈ ലഹരി ദഹനത്തിന്റെ പിറ്റേന്ന് ഞാൻ ഓഫിസിൽ ചെന്നു ചെറിയൊരു ഇഷ്യൂ ഉണ്ടാക്കി.. ആ പൂട്ടിക്കിടന്ന ഫാക്ടറിയുടെ ഉത്തരവാദിത്തം മാനേജർ സജീവിനായിരുന്നു. അതിന്റെ താക്കോൽകൾ അടക്കം അയാളുടെ കയ്യിൽ ആയിരുന്നു ഉണ്ടായിരുന്നത്.. അത് കൊണ്ട് തന്നെ ആദ്യം ഞാൻ അത് അയാളോട് ചോദിച്ചു.. പക്ഷെ അത് തന്റെ കയ്യിൽ നിന്നും മിസ്സായി എന്ന് അയാൾ എന്നോട് പറഞ്ഞു. അയാൾ കള്ളത്തരം പറയുന്നത് പോലെ എനിക്ക് തോന്നിയെങ്കിലും ആ എക്സ്ക്യൂസ് ഞാൻ വലിയ സീൻ ആക്കിയില്ല. ഇയാൾ ആണോ അവന്മാർ പറഞ്ഞ ആ സാർ എന്ന് അറിയണം..
അതിന് ചില തെളിവുകൾ ആ ഫാക്ടറിയിൽ നിന്നും ലോറിയിൽ നിന്നും തന്നെ ഞങ്ങൾക്ക് കിട്ടിയിരുന്നു. ഡ്രഗ്സ് ആയി നേരിട്ട് ബന്ധിപ്പിക്കുന്ന ഒന്നും തന്നെ അതിൽ ഇല്ലെങ്കിലും അവര് അവിടെ ഉള്ളത് സജീവിന്റെ അറിവോടെ ആണെന്ന് അതിലൂടെ മനസിലാക്കാമായിരുന്നു.. പക്ഷെ അയാൾ അതും നിഷേധിച്ചു. അങ്ങനെ ആരെയും അറിയില്ലെന്നും അവിടെ ആരോടും താമസിക്കാൻ പറഞ്ഞിട്ടില്ല എന്നും അയാൾ എന്നോട് പറഞ്ഞു. അപ്പോളാണ് എനിക്ക് ശരിക്കും കുരു പൊട്ടിയത്..
💬 Comments
View all comments