0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 314.6K

ഞാൻ വല്ലാതെ ഷൗട്ട് ചെയ്തു.. ഓഫിസിൽ ഉള്ളവർക്ക് എല്ലാം അതൊരു ഷോക്ക് ആയിരുന്നു. ഞാൻ അങ്ങനെ പ്രതികരിച്ചു ആരും ഇത് വരെ കണ്ടിട്ടില്ല.. എന്നിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം ആരും പ്രതീക്ഷിച്ചുമില്ല.. ഞാൻ ദേഷ്യപ്പെട്ടത് പക്ഷെ എന്തിനാണ് എന്ന് അവർക്കൊന്നും മനസിലായില്ല. ഫാക്ടറിയിൽ ഡ്രഗ്സ് കണ്ടെത്തിയ കാര്യം രഹസ്യമായി തന്നെ ഇരിക്കണം..

ആ ബഹളത്തിന്റെ ഇടയ്ക്കാണ് ദേവരാജൻ അങ്കിൾ അവിടേക്ക് വരുന്നത്. ഇവിടെ നടന്ന ബഹളം ഒക്കെ സജീവ് എന്റെ അച്ഛനോടും അങ്കിളിനോടും വിളിച്ചു പറഞ്ഞെന്ന് എനിക്ക് മനസിലായി. അങ്കിൾ എന്നോട് തനിയെ വന്നു സംസാരിച്ചു

'എന്താ ശരിക്കുള്ള പ്രശ്നം. റെയ്ഡ് ന്റെ കേസ് ആണേൽ അത് അന്ന് തീർന്നതല്ലേ..'

അങ്കിൾ ചോദിച്ചു

അങ്കിളിനോട് വിഷയം വിശദീകരിച്ചു പറഞ്ഞില്ല എങ്കിലും പൂട്ടിക്കിടന്ന ഫാക്ടറിയിൽ അപരിചിതർ വന്നു താമസിക്കുന്നത് സജീവിന്റെ അറിവോടെ ആണെന്ന് ഞാൻ പറഞ്ഞു മനസിലാക്കി കൊടുത്തു. ഫാക്ടറി ഇപ്പോൾ അങ്കിളിന്റെ കീഴിൽ വരുന്നതാണ്. അപ്പോൾ അങ്കിൾ കൂടി ഇതിൽ ഒരു തീരുമാനം എടുക്കണമല്ലോ..

'അയാൾ നമ്മളുടെ കൂടെ പത്തു പന്ത്രണ്ട് വർഷം ആയി ഉള്ളതല്ലേ.. നമുക്ക് ഡാമേജ് ഉണ്ടാക്കുന്ന എന്തെങ്കിലും അയാൾ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല..'

അങ്കിൾ അയാളെ ന്യായീകരിക്കാൻ ശ്രമിച്ചു

' പക്ഷെ ഇപ്പോൾ എന്റെ ചോദ്യങ്ങൾക്ക് എന്ത് കൊണ്ടാണ് അയാൾക്ക് ഉത്തരം ഇല്ലാത്തത്.? എനിക്കെന്തോ അയാൾ പറയുന്നത് ഒന്നും ഇപ്പോൾ വിശ്വാസം വരുന്നില്ല..'

ഞാൻ പറഞ്ഞു

'നിനക്ക് അങ്ങനെ ആണ് തോന്നുന്നത് എങ്കിൽ അങ്ങനെ..'

അങ്കിൾ അങ്ങനെ പറഞ്ഞപ്പോ എന്നോട് നീരസം ഉണ്ടോ എന്ന് എനിക്ക് തോന്നി

' ഞാൻ പറഞ്ഞു

💬 Comments

View all comments