0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 314.6K

വിടാനാ ഇരുന്നത്. അങ്കിൾ വന്നത് കൊണ്ട് അത് ചെയ്യുന്നില്ല. പക്ഷെ ഞാൻ പറയുന്ന സമയത്തിന് അകം എനിക്ക് ഇതിനെല്ലാം ആൻസർ കിട്ടണം.. അത് അങ്കിൾ അയാളോട് പറയണം..'

'ഞാൻ നിന്നെ ഉപദേശിക്കാൻ വേണ്ടി വന്നതല്ല. ഇവിടെ ബഹളം ഉണ്ടായെന്നു കേട്ടപ്പോ അതറിയാൻ വന്നതാ.. അവനെ പറഞ്ഞു വിടാനാണ് നിനക്ക് തോന്നുന്നതെങ്കിൽ അങ്ങനെ ചെയ്യ്.. നിനക്ക് കാര്യപ്രാപ്തി ആയി.. നീയാണ് ഡിസൈഡ് ചെയ്യേണ്ടത്..'

അങ്കിൾ പറഞ്ഞു

അങ്കിൾ അങ്ങനെ പറഞ്ഞെങ്കിലും ഞാൻ തീരുമാനം മാറ്റി. അയാളെ പെട്ടന്ന് പറഞ്ഞു വിടണ്ട എന്ന് തീരുമാനിച്ചു.. എല്ലാത്തിനും ഉത്തരം കിട്ടിയിട്ടേ നായിന്റെ മോനെ ഞാൻ വിടൂ.. പക്ഷെ മറ്റൊരു തീരുമാനം ഞാൻ എടുത്തു. ഇനി മുതൽ കമ്പനിയുടെ പൂർണ ഉത്തരവാദിത്തം ഫൈസിക്ക് ആയിരിക്കും. അവൻ എന്ത് പറയുന്നോ അത് പോലെയേ ഇനി അവിടെ എല്ലാം നടക്കൂ.

ആ തീരുമാനം വീട്ടിൽ ചർച്ച ആയി..

'ആ പയ്യൻ അതിന് നമ്മുടെ കൂടെ വർക്ക്‌ ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം പോലും ആയില്ലല്ലോ.. ഇപ്പോളെ ഇത്രയും വലിയൊരു ഉത്തരവാദിത്തം കൊടുക്കണായിരുന്നോ..?

മഹാൻ ആണ് അത് ചോദിച്ചത്..

'വർഷങ്ങളുടെ വിശ്വസ്‌ഥത ഉള്ളവർ പിന്നെ ബെസ്റ്റ് ആണല്ലോ..'

ഞാൻ തിരിച്ചു പറഞ്ഞു. അച്ഛൻ ഞങ്ങളുടെ രണ്ടാളുടെയും വാദ പ്രതിവാദങ്ങൾ കേട്ട് മൗനിയായി ഇരുന്നു

'ബിസിനസിന്റെ കാര്യത്തിൽ നമ്മൾ സൗഹൃദം കൊണ്ട് ഇടയ്ക്ക് വെക്കരുത്..'

മഹാൻ എന്നെ ഉപദേശിച്ചു

'പിന്നെ സജീവിനെ തന്നെ പിടിച്ചു ആ കസേരയിൽ ഇരുത്തണോ..? എനിക്ക് ഇപ്പോൾ അവിടെ വിശ്വാസം അവനെ മാത്രമേ ഉള്ളു..'

'ഒരു റെയ്ഡ് വന്നപ്പോളേക്കും നിനക്ക് പേടിയായി.. എടാ ഇതൊക്കെ

💬 Comments

View all comments