0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 314.7K

സാധാരണ സംഭവം ആണ്..'

' എനിക്ക് പേടിയൊന്നുമില്ല. മഹാൻ ഒന്ന് സൂക്ഷിച്ചോ..? ജോർജ് സാറിന് മഹാനെ ആണ് ഒരു സംശയം...'

ഞാൻ മഹാനെ കളിയാക്കി പറഞ്ഞു.

ഈ സാധാരണ സംഭവത്തിന്‌ പിന്നിൽ വലിയൊരു കളി ഉണ്ടെന്നത് എനിക്ക് മാത്രം അല്ലേ അറിയൂ. അത് അറിഞ്ഞാൽ ഇവരെല്ലാം പേടിക്കും..

'അവൻ പറഞ്ഞത് പോലെ നടക്കട്ടെടോ.. അവൻ പറയുന്നതിൽ കാര്യമുണ്ട്..'

അത്രയും നേരം മിണ്ടാതെ ഇരുന്ന അച്ഛൻ എനിക്ക് സപ്പോർട്ട് ചെയ്തു സംസാരിച്ചതോടെ മഹാൻ പറച്ചിൽ നിർത്തി. എന്റെ തീരുമാനം ശരിയാണെന്നൊന്നും അച്ഛന് പൂർണമായി വിശ്വാസം ഇല്ലായിരുന്നു. പക്ഷെ കമ്പനിയുടെ കാര്യത്തിൽ ഞാൻ ഉത്തരവാദിത്തം കാണിക്കുന്നതാണ് അച്ഛൻ അങ്ങനെ പറയാൻ കാരണം.. മുമ്പോന്നും കമ്പിനിയെ പറ്റിയും ഓഫിസിനെ പറ്റിയുമൊന്നും ഞാൻ ഇവിടെ വാ തുറക്കാറ് പോലുമില്ലായിരുന്നു..

അങ്ങനെ ഒരു വിധം കമ്പിനിയിലെ പ്രശ്നങ്ങൾ ഒതുങ്ങി എന്റെ തലച്ചോറിൽ ഒരു വെട്ടം വീണു തുടങ്ങി. വേറെ ഗുലുമാലുകൾ ഒന്നും പിന്നിലൂടെ നടക്കുന്നില്ല എന്ന് ഞാനും ഫൈസിയും ഉറപ്പ് വരുത്തി. സജീവ് കമ്പനിയിൽ തുടരുന്നുണ്ടെങ്കിലും അയാളുടെ മേൽ എപ്പോളും ഫൈസീയുടെ ശ്രദ്ധ ഉണ്ടായിരുന്നു..

അങ്ങനെ എല്ലാം മെല്ലെ ഒന്ന് ഒതുങ്ങി വന്നപ്പോ ഞാൻ പഴയ പോലെ കോളേജിൽ പോയി തുടങ്ങി. ഇഷാനിയെ പലപ്പോഴും കണ്ട് മുട്ടുമെങ്കിലും ഞങ്ങൾ രണ്ട് പേരും പരസ്പരം കണ്ണിൽ നോക്കാതെ ഒഴിഞ്ഞു മാറി പോകും.. കൃഷ്ണ എപ്പോളും എന്റെ കൂടെ തന്നെ കാണും. ആദ്യമൊക്കെ അവളുടെ സാമീപ്യം കുറച്ചു ഓവർ ആയി തോന്നിയെങ്കിലും ഇപ്പോൾ ഒരു ആശ്വാസം തന്നെ ആണ് അവൾ. അവളുടെ അടുത്ത് ഇരിക്കുമ്പോ വേറെ ടെൻഷൻ

💬 Comments

View all comments