0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 314.7K

ഒന്നും മൈൻഡിൽ വരാറില്ല.. ഞാൻ ഓഫിസിലെ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാൻ പ്രധാന കാരണം തന്നെ അവളുടെ അന്നത്തെ സംസാരമാണ്.. അതിൽ എന്റെ ഉള്ളിൽ എനിക്കവളോട് അതിയായ നന്ദി ഉണ്ടായിരുന്നു..

ഇങ്ങനെ ഒക്കെ ആണെങ്കിലും കൃഷ്ണ ആണ് എപ്പോളും എന്റെ അടുത്ത് വരികയും മിണ്ടുകയും കറങ്ങാൻ പോകാൻ വിളിക്കുന്നതുമെല്ലാം.. ഞാനായി ഒന്നിനും തുടക്കം ഇടാറില്ല. മൊത്തത്തിൽ അവൾ ആണ് എല്ലാത്തിനും എഫോർട് ഇടുന്നത്.. അത് ഓർത്തപ്പോ എനിക്ക് അവളോട് പാവം തോന്നി.. ക്ലാസ്സ്‌ ലഞ്ച് ബ്രേക്കിന് പിരിഞ്ഞ ഒരു ദിവസം ഞാൻ അവളോട് ചുമ്മാ പുറത്ത് കറങ്ങാൻ പോകാമെന്നു പറഞ്ഞു.. ഉച്ച കഴിഞ്ഞു ക്ലാസ്സ്‌ കട്ട് ആക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു.. ഞാൻ അവളോട് അങ്ങോട്ട്‌ കയറി അങ്ങനെ പറഞ്ഞപ്പോ അവൾക്കത് വലിയ സന്തോഷം ആയി.. ആ സന്തോഷം ആയിരുന്നു എനിക്കും വേണ്ടിയിരുന്നത്.. ഞങ്ങൾ മാളിൽ ഒക്കെ പോയി കറങ്ങി അടിച്ചു ചുമ്മാ ചുറ്റി തിരിഞ്ഞു.. അവൾ പിന്നെയും വേറെ കുറെ സ്‌ഥലങ്ങൾ ഒക്കെ ഹാങ്ങ്‌ ഔട്ട്‌ ചെയ്യാം എന്ന് പറയുന്നുണ്ടായിരുന്നു.. ഞാൻ ബൈക്ക് പാർക്ക്‌ ചെയ്ത മാളിലെ പാർക്കിംഗ് ഏരിയയിലേക്ക് ലിഫ്റ്റിൽ പോകാൻ തുടങ്ങുമ്പോ ആണ് അവൾക്കൊരു ചെറിയ പ്രശ്നം ഉണ്ടായത്..

'ഡാ ഒരു ചെറിയ പണി ആയല്ലോ...'

'എന്താടി...?

ഞാൻ ചോദിച്ചു

'മെൻസസ് ആയി.. നാശം.. ഞാൻ ടോയ്ലറ്റ് വരെ ഒന്ന് പോയിട്ട് വരാം.. നീ വെയിറ്റ് ചെയ്യ്..'

'നീ പോയിട്ട് വാ.. ഞാൻ താഴെ പാർക്കിംഗ് ഏരിയ കാണും..'

അത് പറഞ്ഞു ഞാൻ താഴേക്ക് പോയി..

പാർക്കിംഗ് ഏരിയ ഏറെക്കുറെ വിജനമായിരുന്നു.. ഞാൻ ബൈക്കിൽ കയറി

💬 Comments

View all comments