0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 81042

അവൾ പിന്നെയും എന്റെ നേരെ ചെരിഞ്ഞു കിടന്നു

'ഞാൻ വെറുതെ പറഞ്ഞതാ കെട്ടിപ്പിടിച്ചോ..'
അവൾ എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു പറഞ്ഞു. ഞാൻ ഒരു കൈ കൊണ്ട് അവളെ ചുറ്റിപ്പിടിച്ചു

'ഞാനും വെറുതെ പറഞ്ഞതാ...'
ഞാനും സമ്മതിച്ചു കൊടുത്തു

'എനിക്ക് അറിയായിരുന്നു...'
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

'പിന്നെ എന്തിനാ പെട്ടന്ന് പിണങ്ങിയെ...?
ഞാൻ ചോദിച്ചു

'പെട്ടന്ന് അങ്ങനെ ഒക്കെ കേക്കുമ്പോ എനിക്ക് ദേഷ്യം വരും.. '
അവൾ പറഞ്ഞു

'എന്നാൽ പിന്നെ ഇനി വഴക്ക് ഒന്നും വേണ്ട.. നീ ആ കാര്യം പറ...'
ഞാൻ അവളെ നിർബന്ധിച്ചു

'അത് ഇപ്പൊ പറയണോ..? ആ സസ്പെൻസ് പോകില്ലേ...?
അവൾ ചോദിച്ചു

'പടയടി.. ഇനി എപ്പോ പറയാൻ വച്ചിരിക്കുവാ..'

'ശരി പറയാം...'
അവൾ ഒടുവിൽ സമ്മതിച്ചു

'പറ...'
ഞാൻ അവളുടെ ഉത്തരം കേൾക്കാൻ കാതോർത്തു

'പണ്ട് പണ്ട് പണ്ട് പണ്ട് പണ്ട്.....'
ഇഷാനി കഥ പോലെ പറഞ്ഞു തുടങ്ങി

'ഇതെന്താ ബാലരമ കഥയോ.. തള്ളാതെ ഒറിജിനൽ കഥ പറയടി...'
ഞാനവളെ പിച്ചി

'ആ പിച്ചാതേ... ഞാൻ പറയാം.. ഒത്തിരി പണ്ടല്ല കുറച്ചു പണ്ട്, അതായത് ഞാൻ പ്ലസ് റ്റൂവിലേക്ക് ഒക്കെ കയറിയ സമയം. ആ ടൈമിൽ ഒരു അവധിക്ക് ഞങ്ങൾ വീട്ടിൽ നിന്ന് എല്ലാവരും കൂടി കുറെ അമ്പലങ്ങളിൽ ഒക്കെ തൊഴാൻ പോയി.. ഞങ്ങൾ ഇടയ്ക്ക് അങ്ങനെ പോകാറുള്ളതാ...'
ഇഷാനി ഞങ്ങൾ കണ്ട് മുട്ടിയ കഥ പറയാൻ തുടങ്ങി. ഞാൻ അത് സശ്രദ്ധം കേട്ടിരുന്നു
'അന്ന് ഞങ്ങൾ പളനിയിലും അതിന് അടുത്തുള്ള കുറെ അമ്പലങ്ങളിലും ഒക്കെ പോയി.. അവിടെ ഒരു അമ്പലം ഉണ്ടായിരുന്നു.. ശിവഭൂതമലൈ എന്ന് പറയും.. വലിയൊരു മലയുടെ മേലെയാ... അതിന്റെ മേലെ വരെ നടന്നു കയറണം...'

'അവിടെ.. അവിടെ ഞാൻ വന്നിട്ടുണ്ട്.. നമ്മൾ അവിടെ വച്ചാണോ...?
പെട്ടന്ന് ആ സ്‌ഥലം എന്റെ മനസിലേക്ക് വന്നു.. ഞാൻ തെണ്ടി തിരിഞ്ഞു നടന്ന സമയത്ത് ആ അമ്പലത്തിൽ എത്തിപ്പെട്ടിട്ടുണ്ട്.

'പറയട്ടെ.. ഇടയ്ക്ക് കേറി മിണ്ടാതെ....'
ഇഷാനി എന്നെ ശകാരിച്ചു
'അപ്പോൾ ഞങ്ങൾ ഇങ്ങനെ ആ അമ്പലത്തിലോട്ട് കയറാൻ മല കയറി..

💬 Comments

View all comments