0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 81078

ഇങ്ങനെ കറങ്ങി കറങ്ങി വേണം കേറാൻ.. നല്ല കയറ്റമാണ്.. അത്ര ഫേമസ് അമ്പലം അല്ലേലും ചില സമയം അവിടെ നല്ല തിരക്കാ. ഞങ്ങൾ പോയ അന്ന് തിരക്ക് ഉണ്ടായിരുന്നു... അന്നാ തിരക്കിന്റെ കുഴപ്പം ആണോന്ന് അറിയില്ല പെട്ടന്ന് അവിടെ ഒരു ഉന്തും തള്ളും പോലെ ഉണ്ടായി എല്ലാവരും വേലി പോലെ കെട്ടി വച്ച മുളയിലേക്ക് മറിഞ്ഞു വീണു അത് ഒടിഞ്ഞു.. അത് പോയപ്പോ കുറെ പേര് അതിനപ്പുറം ഉള്ള താഴ്ചയിലേക്ക് തെന്നി വീണു.. ഉന്തും തള്ളുമല്ലേ.. പക്ഷെ എല്ലാവരും അധികം താഴോട്ട് പോകാതെ കേറി വരാൻ പറ്റുന്ന സൈഡിൽ ആണ് വീണത്.. പക്ഷെ ഞാൻ എങ്ങോട്ടാ വീണത് എന്നറിയാമോ.. ആ വലിയ കൊക്കയിലേക്ക്....'
ഇഷാനി പേടിപ്പിക്കുന്ന പോലെ പറഞ്ഞു

'ഇഷാ നീ....?
ഞാൻ എനിക്ക് വിശ്വാസം വരാതെ ചോദിച്ചു.. എനിക്ക് അവൾ പറഞ്ഞ കഥ മനസിലായി വരുന്നു. ആ കഥയിൽ ഞാൻ എവിടെ ആണെന്നും എനിക്ക് മനസിലായി. പക്ഷെ അതെന്നെ പറയാൻ അനുവദിക്കാതെ അവളെന്റെ ചുണ്ടിൽ കൈ വച്ചു തടഞ്ഞു

'ഞാൻ പറയും... എന്നിട്ട് നീ പറ...'
അവൾ തുടർന്നു
'അങ്ങനെ ഞാൻ ഉരുണ്ട് ഉരുണ്ട് താഴേക്ക് പോയി. നല്ല വഴുക്കൽ ഉള്ള പാറ ആയിരുന്നു.. ഞാൻ ഈ വീഗാലാ‌ൻഡിൽ ഒക്കെ പോകുന്ന പോലെ അത് വഴി തെന്നി കറക്റ്റ് ആ കൊക്കയുടെ എഡ്ജിൽ ചെന്നു തട്ടി നിന്നു.. ഏതോ പുല്ലിലോ മറ്റോ പിടുത്തം കിട്ടിയത് ആണ്... ശരിക്കും സിനിമയിൽ ഒക്കെ കൊക്കയുടെ അറ്റത്തു നമ്മൾക്ക് പിടുത്തം കിട്ടില്ലേ.. അത് പോലെ....'

എനിക്ക് അവളാ കഥ പറയുമ്പോ അന്ന് നടന്നത് കാണാൻ കഴിഞ്ഞു.. ഇനി അങ്ങോട്ട് കുറച്ചു കൂടി വ്യക്തമായി എനിക്ക് ഉള്ളിൽ കാണാൻ കഴിയും. അവൾ ബാക്കി കഥ പറഞ്ഞു
'അങ്ങനെ ഞാൻ അവിടെ തൂങ്ങി കിടക്കുവാ. രവിയച്ഛൻ ഒക്കെ എന്നെ രക്ഷിക്കാൻ ഇറങ്ങി വരാൻ നോക്കിയിട്ട് നടക്കുന്നില്ല.. നല്ല സ്ലോപ് ഉള്ള പാറ ആണ്. ഇറങ്ങിയാൽ ചിലപ്പോ അങ്ങ് താഴെ ചെല്ലാം ഒറ്റയടിക്ക്.. ബോഡി പോലും കിട്ടാൻ പാടുള്ള സ്‌ഥലം ആണെന്നാണ് അവിടെ ഉള്ളവർ പറയുന്നേ..

💬 Comments

View all comments