0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 81173

എനിക്ക് ആണേൽ അവിടെ തൂങ്ങി കിടന്നു കൈ കഴച്ചു... പേടി ആണേൽ അതിലും കൂടുതൽ.. അവസാനം കൈ വേദനിച്ചു ഒടിയുന്ന പോലെ ആയി കൈ വിടാൻ എനിക്ക് തോന്നി.. ആ സമയത്ത് ദൈവത്തെ പോലൊരു ചേട്ടൻ പറയുടെ മേലെ കൂടി നിരങ്ങി നിരങ്ങി എന്റെ അടുത്തേക്ക് വന്നു....'
ഇഷാനി അത് പറഞ്ഞു തിളക്കം നിറഞ്ഞ കണ്ണുകൾ കൊണ്ടെന്നെ നോക്കി..
'എല്ലാവരും പറയുന്നുണ്ട് പോകല്ലേ പോകല്ലേ എന്ന്. പക്ഷെ ആ ചേട്ടൻ അതൊന്നും കേൾക്കാതെ എന്റെ അടുത്തേക്ക് നിരങ്ങി വന്നു എങ്ങനെയോ പിടിച്ചു നിന്നു. ഒടുക്കം എന്റെ കയ്യിലും പിടുത്തം കിട്ടി.. കുറച്ചു കൂടി താമസിച്ചിരുന്നേൽ ഞാൻ ഉറപ്പായും കൈ വിട്ടേനെ.. പക്ഷെ കറക്റ്റ് സമയത്ത് ആ ചേട്ടൻ എന്നെ രക്ഷിക്കാൻ വേണ്ടി സ്വന്തം ലൈഫ് റിസ്ക് എടുത്തു വന്നു.. അതാരാ ആ ചേട്ടൻ എന്നറിയണോ....?
ഇഷാനി എന്റെ ചുണ്ടിൽ നിന്നും കൈമാറ്റി എന്റെ കണ്ണിൽ നോക്കി ചോദിച്ചു
' എന്റെ അർജുൻ...! നിനക്ക് ഇപ്പൊ എന്നെ ഓർമ്മ വന്നോ...?
നിറഞ്ഞ കണ്ണുകളോടെ അവൾ ചോദിച്ചു..

എനിക്ക് ഓർമ്മ വന്നിരുന്നു. ആ സംഭവം ഞാനൊരിക്കലും മറക്കില്ല. പക്ഷെ ആ കുട്ടി.. അത്.. അത് ഇഷാനി ആയിരുന്നു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല

'അത് ഞാനൊരിക്കലും മറക്കില്ല.. പക്ഷെ നീയാണ് അതെന്ന് എനിക്ക് ഒരിക്കലും മനസിലായില്ല...'
ഞാൻ പറഞ്ഞു

'അന്ന് ഞാൻ കുറച്ചു ചെറുത് അല്ലേ.. നീ പിന്നെ എന്നെ കാണുന്നത് കുറച്ചു വർഷം ഒക്കെ കഴിഞ്ഞും. പിന്നെ എനിക്ക് അന്ന് നല്ല മുടിയും ഉണ്ടായിരുന്നു...'
ഇഷാനി പറഞ്ഞു..

'അതെ.. മുടി ഉണ്ടായിരുന്നു.. ഞാൻ നിന്നെ ലോങ്ങ്‌ ഹെയറിൽ കണ്ടിട്ടുണ്ട് അപ്പോൾ...'
ഞാൻ അവളുടെ തോളിനൊപ്പം വെട്ടി നിർത്തിയ ഷോർട് ഹെയറിൽ കൈ കടത്തി പറഞ്ഞു...

ഈ സംഭവം ഞാനൊരിക്കലും മറക്കാത്ത ഒന്നാണ്. പക്ഷെ ഞാൻ അത് പിന്നീട് ഓർക്കറിയില്ലായിരുന്നു എന്നതാണ് സത്യം. ജീവിതം അവസാനിപ്പിക്കാൻ ആണ് ഞാൻ ആ അമ്പലത്തിന്റെ മേലെ കയറിയത്.. അവിടെ നിന്നും ആരുടെയോ വാക്കിന്റെ പുറത്ത് ഞാൻ ആ തീരുമാനം മാറ്റി. അതാരാണ് എന്ന് പോലും

💬 Comments

View all comments