0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 81265

എനിക്ക് കാണാൻ കഴിഞ്ഞില്ല. അങ്ങനെ ഒരാൾ ശരിക്കും അവിടെ ഉണ്ടായിരുന്നോ അതോ എന്റെ വെറും തോന്നൽ ആയിരുന്നോ എന്നൊന്നും എനിക്ക് അറിയില്ല. ആത്മഹത്യാ ചിന്ത വെടിഞ്ഞു ശൂന്യമായ മനസോടെ ഞാൻ മലയിറങ്ങി.. മല ഇറങ്ങി കുറച്ചു ആയപ്പോൾ ആണ് തിക്കിലും തിരക്കിലും പെട്ട് ആളുകൾ കൊക്കയുടെ ചെരുവിൽ കെട്ടി നിർത്തിയ വേലി പൊളിച്ചു താഴേക്ക് വീണത്.. അവിടേക്ക് വീണവരിൽ ഒരാൾ ഞാൻ ആയിരുന്നു.. പെട്ടന്നുള്ള എന്തോ ഒരു തള്ളിൽ ഞാൻ അവിടേക്ക് തെറിച്ചു വീണു. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു മല കയറി ആ തീരുമാനം തിരുത്തി മലയിറങ്ങിയ ഞാൻ അപകടത്തിൽ പെട്ട് അവിടുന്ന് തന്നെ വീണു മരിക്കാൻ പോകുന്നു.. പെട്ടന്ന് ജീവിതത്തിന്റെ തമാശയിൽ എനിക്ക് ഉള്ളിൽ ചിരിയാണ് വന്നത്. പക്ഷെ ജീവിതം ഞാൻ ഊഹിച്ചതിലും വലിയ തമാശക്കാരൻ ആയിരുന്നു. അവിടെ വീണിട്ട് എനിക്കൊന്നും പറ്റിയില്ല. അത്ര വലിയ ചെരിവിൽ അല്ല വീണത് എന്നുള്ള കൊണ്ട് തിരിച്ചു മുകളിലേക്ക് നടന്നു കയറാനും എനിക്ക് പറ്റി..

പക്ഷെ അപ്പോളാണ് എല്ലാവരും ഒരുമിച്ച് ആരെയോ നോക്കി അലറുന്നത് ഞാൻ ശ്രദ്ധിച്ചത്.. നോക്കിയപ്പോ താഴെ കൊക്കയുടെ ഏറ്റവും അറ്റത്തു ഒരു പെൺകുട്ടി. അവളെങ്ങനെ അവിടെ തങ്ങി കിടക്കുന്നു എന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല. പക്ഷെ ആ കിടപ്പ് ഒരുപാട് നേരം അവൾ കിടക്കില്ല എന്ന് എനിക്ക് തോന്നി. വടത്തിനായി ആളുകൾ അമ്പലത്തിലേക്ക് പാഞ്ഞു. പോലീസും അവിടെ ഉണ്ടായിരുന്നില്ല.. എന്ത് ചെയ്യണം എന്ന് ആർക്കും ഒരു നിശ്ചയം ഇല്ല. അവളുടെ അച്ഛനും അമ്മയും എല്ലാം കരഞ്ഞു നിലവിളിക്കുന്നത് കാണാം. മലയാളികൾ ആണ്.. അവർക്കും അങ്ങോട്ട് പോകാൻ വയ്യ. താഴേക്ക് ഇറങ്ങിയാൽ ചിലപ്പോ തെന്നി നേരെ കൊക്കയിലേക്ക് വീണേക്കാം.. അവളുടെ അച്ഛനെ ആരെക്കൊയോ ചേർന്നു താഴേക്ക് ഇറങ്ങുന്നതിൽ നിന്നും തടഞ്ഞു... അന്ന് ആ കരഞ്ഞ മനുഷ്യൻ അവളുടെ അച്ഛനല്ല പേരപ്പൻ ആയിരുന്നു എന്ന് ഞാനിപ്പോ ഓർത്തു

എല്ലാവരും എന്ത് ചെയ്യണം എന്ന് അമാന്തിച്ചു നിൽക്കവേ ഞാൻ താഴേക്ക് പതിയെ ഇറങ്ങി. കൂടുതൽ ഒന്നും ഞാൻ ആലോചിക്കാൻ നിന്നില്ല. എന്തായാലും മരണം മുന്നിൽ കണ്ട ആളാണ് ഞാൻ. ഇങ്ങനെ

💬 Comments

View all comments