0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 81405

ഒരു സാഹചര്യത്തിൽ വീണ്ടും അതിനെ മുഖാമുഖം കാണേണ്ടി വന്നപ്പോൾ ഞാൻ ഭയപ്പെട്ടില്ല. പറയിലൂടെ സൂക്ഷിച്ചു നടന്നിട്ടും എനിക്ക് കാൽ തെറ്റി.. നിരങ്ങി നിരങ്ങി ഞാൻ അവൾ നിൽക്കുന്ന ഇടത്തേക്ക് വേഗത്തിൽ ഇറങ്ങി.. എങ്ങെനെയോ എന്റെ കയ്യിൽ ഒരു വേര് തടഞ്ഞു.. അതിൽ പിടിച്ചു ഞാൻ ഒരുവിധം ആ പാറയിൽ അള്ളിപ്പിടിച്ചു കിടന്നു.. കാൽ കൊണ്ട് ഞാൻ താഴെ ഒന്ന് പരതി നോക്കി. എവിടേലും ഒന്നു ഉറച്ചു നിൽക്കാൻ പറ്റിയിരുന്നെങ്കിൽ... അങ്ങനെ എവിടെയോ എന്റെ കാൽ ഉറച്ചു. ആ പാറയുടെ ചെരുവിൽ എനിക്ക് കാൽ കുത്തി നിൽക്കാൻ എന്നോണം ചെത്തി മിനുക്കിയ ഒരു ചെറിയ പടവ്.. അതിൽ കാലൂന്നി ഞാൻ മരണത്തിൽ നിന്നും ഒരു വേരിൽ പിടിച്ചു നിന്നു..

എനിക്ക് തൊട്ട് താഴെ ആണ് ആ പെൺകുട്ടി. കയ്യൊന്ന് താഴേക്ക് നീട്ടിയാൽ ചിലപ്പോ അവളെ തൊടാം.. ഞാൻ ഒരു കൈ വേരിൽ പിടിച്ചിട്ട് മറു കൈ അവളിലേക്ക് നീട്ടി.. അപ്പോളാണ് അവളുടെ മുഖം ഞാൻ കണ്ടത്.. അവൾ സുന്ദരി ആയിരുന്നു.. ഇത്രയും സുന്ദരി ആയ ഒരുവളെ മനസിൽ പതിച്ചു വയ്ക്കാൻ എനിക്ക് എന്ത് കൊണ്ട് സാധിച്ചില്ല.. എന്ത് കൊണ്ട് ഇവളുടെ മുഖം ഞാൻ മറന്നു.. ഒന്നുകിൽ ആ സാഹചര്യത്തിൽ ഞാൻ അതത്ര ഗൗനിച്ചിരിക്കില്ല. രണ്ടാമത് അവളാന്നൊരു കുട്ടി ആയാണ് എനിക്ക് തോന്നിയത്. ചിലപ്പോ അതാകാം കാരണം. ഇപ്പൊ ഓർക്കുമ്പോ ആ മുഖം എന്റെ മനസിൽ നല്ലത് പോലെ തെളിഞ്ഞു വന്നു.. അത് ഇഷാനി തന്നെ ആണ്.. എന്റെ ഇഷാനിക്കുട്ടി..

ഞാൻ അവൾക്കായ് നീട്ടിയ കയ്യിൽ അവളെങ്ങനെയോ കൈ എത്തിച്ചു. ജീവിതത്തിനും മരണത്തിനും ഇടയിൽ കാലൊന്ന് ഉറപ്പിച്ചു വയ്ക്കാൻ മാത്രം ഇടമുള്ള പാറയുടെ പടവിൽ നിന്ന് ഞങ്ങളുടെ പാണിഗ്രഹണം....!
ആ കയ്യിൽ പിടിച്ചു ഞാൻ അവളെ മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചു.. കുറച്ചു ബുദ്ധിമുട്ട് ആണ്. ഞാൻ ബലം കൊടുത്ത വേര് അടർന്നു പോകുമോ എന്നും എനിക്ക് പേടിയുണ്ട്.. എന്റെ കയ്യിൽ പിടിച്ചു പേടിച്ചു വിറങ്ങലിച്ചു നിൽക്കുന്ന പട്ട്പാവാടക്കാരിയെ ഞാൻ നോക്കി. താഴേക്ക് നോക്കുമ്പോ ഉള്ള തല കറങ്ങി പോകുന്ന താഴ്ച്ച കണ്ട്

💬 Comments

View all comments