Chapter Title : റോക്കി 6 [സാത്യകി] [Climax]
'എനിക്ക് അറിയില്ല... എന്റെ മൈൻഡിൽ നിന്റെ ഫേസ് അത് പോലെ പതിഞ്ഞു കിടപ്പുണ്ടായിരുന്നു.. ഞാൻ നിന്നെ ഓർക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു അത് കഴിഞ്ഞു. എന്നും ഓർക്കും... പിന്നെയും കാണാൻ തോന്നും.. പേര് ചോദിക്കാൻ തോന്നും.. ഇനി ഒരിക്കലും നിന്നെ കാണാൻ പറ്റില്ല എന്നൊക്കെ ഓർത്തു ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് പണ്ട്.. പിന്നെ ഞാൻ എല്ലാം ഉൾക്കൊണ്ടു.. ബട്ട് വീട്ടിൽ കല്യാണം ആലോചന വരാറായി എന്ന് മനസിലായി തുടങ്ങിയ സമയത്താണ് എനിക്ക് ഇതിന്റെ ശരിക്കും ഉള്ള സീരിയസ്നെസ് മനസിലായത്..? എനിക്ക് നിന്നെ അല്ലാതെ വേറെ ഒരാളുടെ മുഖം മനസിൽ കാണാൻ വയ്യ.. അത് അവരോട് പറയാനും പറ്റില്ല.. പേരും നാടും പോലും അറിയാത്ത നിനക്ക് വേണ്ടി കാത്തിരിക്കുവാ എന്ന് അപ്പോൾ എനിക്ക് പറയാൻ പറ്റില്ലല്ലോ...?
ഇഷാനി പറഞ്ഞു
'പ്ലസ് ടു കഴിഞ്ഞു നാട്ടിൽ ഒരു വയലിൻ ക്ലാസ്സ് ഒക്കെ എടുത്തു ഒരു കോഴ്സ് ഒക്കെ ചെയ്തു കൂടുവായിരുന്നു ഞാൻ. അവിടെ നിന്നാൽ എന്നെ പിടിച്ചു കെട്ടിക്കും എന്ന് പേടി ഉള്ളത് കൊണ്ടാണ് അത് നിർത്തി ഞാൻ ഡിഗ്രിക്ക് ചേരാൻ ഇവിടേക്ക് വന്നത്. ഇവിടെ നിന്നെ കാണാൻ പറ്റുമെന്ന് എന്നൊന്നും ഞാൻ കരുതിയിരുന്നില്ല...'
അവൾ തുടർന്നു
'സെക്കന്റ് ഇയർ ആയപ്പോൾ ആണ് നീ അൺ എക്സ്പക്ക്റ്റഡ് ആയിട്ട് എന്റെ മുന്നിൽ വന്നത്. നമ്മുടെ വരാന്തയിൽ വച്ചു.. എനിക്ക് ഫസ്റ്റ് കണ്ടപ്പോൾ തന്നെ മനസിലായി.. നിന്റെ ഹെയർ സ്റ്റൈൽ മാറി മുഖം മാറി.. ഒക്കെ ശരി തന്നെ. പക്ഷെ എനിക്ക് നിന്നെ മനസിലായി.. എന്റെ കിളി പോയി.. നിന്നെ കണ്ട് വാ പൊളിച്ചു ഞാൻ അവിടെ അലച്ചും തല്ലി വീണു.. അത് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ....?
ഇഷാനി ചോദിച്ചു
'ഉണ്ട്. അതാണ് ഫസ്റ്റ് കണ്ടെന്ന രീതിയിൽ ആണ് നീ എന്നോട് പറഞ്ഞത്...'
'ആ അത് സെക്കന്റ് ആയിരുന്നു.. പിന്നെ നിനക്ക് എന്നെ മനസിലായിട്ടില്ല എന്നെനിക്ക് നല്ലത് പോലെ അറിയാമായിരുന്നു. നീ സ്വന്തം ക്ലാസ്സിൽ ആണെന്ന് അറിഞ്ഞപ്പോ സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്‌ഥ ആയിരുന്നു എന്റേത്.. നിന്നെ എപ്പോളും കാണാൻ പറ്റുന്ന സന്തോഷം.. പിന്നെ
💬 Comments
View all comments