Chapter Title : റോക്കി 6 [സാത്യകി] [Climax]
പറഞ്ഞു
'ഞാൻ വേറൊരു വഴിക്ക് ഇറങ്ങുവായിരുന്നു.. നീ വെയിറ്റ് ചെയ്യ്.. ഞാൻ പെട്ടന്ന് വരാം..'
ഞാൻ പറഞ്ഞു
'നീ എവിടെ പോകുവാ..? എന്റെ കൂടെ മര്യാദക്ക് വന്നോ..'
ഞാൻ കഴിഞ്ഞിട്ട് മതി വേറെ കാര്യങ്ങൾ നിനക്ക്
'ഷോപ്പിങ് ഇപ്പൊ അത്യാവശ്യം അല്ലല്ലോ. ഞാൻ പോയിട്ട് പെട്ടന്ന് വരാം..'
എവിടെ പോകുവാ എന്നുള്ള ചോദ്യത്തിന് അവൻ ഉത്തരം തന്നില്ല.
'ഞാനും വരാം.. എന്നിട്ട് തിരിച്ചു വരുമ്പോൾ ഷോപ്പിങ് ചെയ്യാം..'
ഇഷാനി അടുത്ത നമ്പർ ഇറക്കി. ഒരു വിധത്തിലും നിന്നെ ഇന്ന് തന്നെ അവളുടെ അടുത്തേക്ക് വിടില്ല. അതൊരു വാശിയാണ്
'എടാ ഇത് വേറൊരു സ്കീം ആണ്. നീ വന്നാൽ പോസ്റ്റ് ആകും..'
ഞാൻ പറഞ്ഞു
'അത് കുഴപ്പമില്ല. ഞാൻ പോസ്റ്റ് അടിച്ചോളാം..'
ഇഷാനി വിട്ടു കൊടുക്കാതെ പറഞ്ഞു
'അത് വേണ്ട.. നീ പറയുന്നേ കേൾക്ക്.. ഞാൻ തിരിച്ചു വന്നിട്ട് നമുക്ക് ഒരുമിച്ച് ഷോപ്പിംഗ് പോകാം..'
'അതെന്താ ഞാൻ വന്നാൽ നിനക്ക് പ്രശ്നം..?
മുമ്പത്തെ ദേഷ്യം ഇഷാനിയിലേക്ക് തിരിച്ചു വരാൻ തുടങ്ങി
'നീ വന്നാൽ പ്രശ്നം ഉണ്ടെന്ന് അല്ലല്ലോ നീ വെറുതെ പോസ്റ്റ് ആകുമെന്ന് ഓർത്താ ഞാൻ പറഞ്ഞത്..'
ഞാൻ പറഞ്ഞു
'അല്ല.. ഞാൻ വരാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് നീ അങ്ങനെ പറഞ്ഞത്.. ഞാൻ അത്ര പൊട്ടി ഒന്നുമല്ല..'
അവൾ ദേഷ്യത്തിൽ പറഞ്ഞു
'നീ വരുന്നതിൽ എനിക്ക് എന്ത് പ്രശ്നം..? നീ വാ നമുക്ക് ഷോപ്പിംഗ് പോകാം എങ്കിൽ..'
ഞാൻ ഒടുവിൽ അത് അങ്ങ് സമ്മതിച്ചു കൊടുത്തു. ഇത് പോലെ ചെറിയ കാര്യങ്ങൾക്ക് ഒക്കെ അവൾ മുഖം വീർപ്പിച്ചു
💬 Comments
View all comments