Chapter Title : റോക്കി 6 [സാത്യകി] [Climax]
ഇരിക്കും
'വേണ്ട.. നീ നിന്റെ പരുപാടി നോക്കി പൊക്കോ.. എന്റെ കൂടെ വരണ്ട..'
'എന്റെ പരുപാടി പിന്നേ പോണുള്ളൂ.. നിന്റെ കൂടെ ഇപ്പോൾ വരാം.. ആദ്യം ഷോപ്പിംഗ്.. എന്തൊക്കെയാ വാങ്ങാൻ ഉള്ളെ..?
ഞാൻ ചോദിച്ചു
'എന്റെ കൂടെ വരണ്ട എന്ന് പറഞ്ഞാൽ വരണ്ട..'
ഇഷാനി കടുപ്പിച്ചു പറഞ്ഞു. താൻ കൂടെ വന്നാൽ ശരിയാവില്ല എന്ന് കരുതി ആണ് ആദ്യം പോകുന്നടുത്തേക്ക് അവൻ ഇപ്പോ പോകാതെ ഇരിക്കുന്നത്. താൻ അറിയാതെ ഇരിക്കണം എന്ന് ഇവന് അത്രക്ക് നിർബന്ധം ഉള്ള കാര്യം ആണേൽ അതറിയാൻ തനിക്കും ഒട്ടും താല്പര്യമില്ല. എന്റെ വാശി എന്താണെന്ന് ഞാൻ കാണിച്ചു കൊടുക്കാം. അപ്പോൾ അവൻ തന്നെ വന്നു പറഞ്ഞോളും..
'ഇഷാനി നീ വാ.. എന്റെ പരുപാടി ക്യാൻസൽ ചെയ്തു..'
ഞാൻ അവളുടെ കയ്യിൽ പിടിച്ചു. അവളാ കൈ തട്ടി മാറ്റി
'നീ ക്യാൻസൽ ചെയ്യുവോ ചെയ്യാതെ ഇരിക്കുകയോ എന്ത് വേണേൽ ചെയ്തോ. എന്റെ കൂടെ വരണ്ട. അത്ര തന്നെ..'
അവളൊരു ഷാൾ പറപ്പിച്ചു ദേഹത്തൂടെ ചുറ്റി സൈഡ് ബാഗും കയ്യിലെടുത്തു വേഗത്തിൽ വെളിയിലേക്ക് നടന്നു
'ഇഷാനി നീ കലിപ്പാക്കാതെ.. ഞാൻ കൊണ്ട് വിടാം..'
ഞാൻ ബൈക്കിനു അരികിലേക്ക് നടന്നപ്പോൾ അവൾ റോഡിൽ എത്തിയിരുന്നു. കൃത്യസമയത്ത് ഒരു ഓട്ടോ അവളുടെ മുന്നിൽ വന്നു ചവിട്ടി. എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൾ അതിൽ കയറി പോയി. അതിന്റെ പിന്നാലെ വിട്ടാലോ എന്ന് ഞാൻ ആദ്യം ആലോചിച്ചു. പിന്നെ വേണ്ട എന്ന് വച്ചു. വേറെ അത്യാവശ്യം പരുപാടി ഉണ്ട്. അവളുടെ വാശി പുറത്താണ് അത് വേണ്ടെന്ന്
💬 Comments
View all comments