Chapter Title : റോക്കി 6 [സാത്യകി] [Climax]
വെറുതെ പറഞ്ഞു.
'പിന്നെ എന്തുണ്ട് വിശേഷം...?
പദ്മ എന്റെ സുഖവിവരം തിരക്കി
'സുഖം..'
ഞാൻ പറഞ്ഞു
'ഓക്കേ.. എനിക്കൊരു ആഡ് ഷൂട്ട് ഉണ്ടായിരുന്നു. അതിന്റെ കാര്യത്തിന് വേണ്ടി ഇങ്ങോട്ട് വന്നതാ. അവളും എന്റെ കൂടെ ഉണ്ടായിരുന്നു. ഇപ്പോൾ എങ്ങോട്ട് പോയോ...?
പദ്മ പറഞ്ഞു
'ആഹ്.. അവളിവിടെ ഉണ്ടോ..? എന്നാൽ ഞാൻ ഇവിടെ നിക്കുന്നില്ല, പെട്ടന്ന് പോയേക്കുവാ..'
ലച്ചു ആയി അവസാനം കണ്ടത് ചെറിയ വഴക്കിൽ ആയിരുന്നല്ലോ അവസാനിച്ചത്. ഇഷാനി അവളെ തല്ലി കഴിഞ്ഞു പിന്നെ അവളെ ഞാൻ കണ്ടിട്ടില്ല. ഇപ്പോൾ അത് കണ്ട് സംസാരിക്കാൻ പറ്റിയ സാഹചര്യവും ആയിരുന്നില്ല
'വാട്ട് ഹാപ്പൻഡ്...? എന്ത് പറ്റി..? അവളെന്നോട് ഒന്നും പറഞ്ഞില്ല.. നിന്റെ കാര്യം കുറച്ചു ദിവസം മുന്നേ കൂടേ പറഞ്ഞുള്ളായിരുന്നു.. എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് എനിക്ക് അപ്പോൾ തോന്നിയില്ല..'
പദ്മ പറഞ്ഞു
'അല്ലേലും ഞങ്ങളുടെ കാര്യം തനിക്ക് അറിയാമെന്നു ലച്ചുവിന് അറിയില്ലല്ലോ.. അതാകും ഒന്നും പറയാഞ്ഞത്..'
ഞാൻ പറഞ്ഞു
'എടൊ ഞാൻ കിച്ചുവിന്റെ കാര്യമാണ് പറഞ്ഞത്. അവളാണ് എന്റെ കൂടെ ഉള്ളെ..'
പദ്മ പറഞ്ഞു. ഓഹ് ഞാൻ പെട്ടന്ന് ലച്ചുവിനെ ആണ് ഓർത്തത്.
'ഓഹ്.. കൃഷ്ണയേ ആയിരുന്നോ.. ഞാൻ ലച്ചു ആണെന്ന് കരുതി..'
ഞാൻ അമളി പിണഞ്ഞത് ഒരു ചിരി കൊണ്ട് മായ്ച്ചു
'ഓഹ് ഷിറ്റ്..'
പദ്മ പെട്ടന്ന് ഞെട്ടി ഫോണിലേക്ക് നോക്കി
'എന്താ..?
ഞാൻ കാര്യം തിരക്കി
'അത്.. ഞാൻ അവളെ കാണാഞ്ഞിട്ട് ഫോൺ ചെയ്തോണ്ട് ഇരുന്നപ്പോൾ ആണ് തന്നെ കണ്ടത്. കോൾ കണക്ട് ആയില്ലായിരുന്നു.. നിന്നെ കണ്ടപ്പോ ഞാൻ കോളിൽ ആണെന്ന കാര്യം വിട്ടു പോയി..'
💬 Comments
View all comments