0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 325.8K

പദ്മയുടെ മുഖത്ത് ഒരു പരിഭ്രമം ഉണ്ടായിരുന്നു

'അതിന്...?
ഞാൻ ചോദിച്ചു

'എടൊ നമ്മൾ സംസാരിക്കുന്നത് അവൾ കേട്ടോ എന്ന് ഡൌട്ട് ഉണ്ട്.. ശേ നിന്നോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ കോൾ എടുത്തത് ഞാൻ അറിഞ്ഞില്ല..'
പദ്മ അത് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ഒരു വെള്ളിടി മിന്നി. ദൈവമേ അവസാനം എല്ലാം കൂടി കുളമായോ...? ഞാനും ലച്ചുവും ആയുള്ള റിലേഷൻ കൃഷ്ണ അറിഞ്ഞോ..? പദ്മയുമായി സംസാരിച്ചതിൽ നിന്ന് അവൾക്ക് അത് മനസിലാകാൻ പാകത്തിന് എന്തെങ്കിലും ഞാൻ വിട്ടു പറഞ്ഞിരുന്നോ...? ഞാൻ മുന്നത്തെ സംഭാഷണങ്ങൾ മനസ്സിൽ കൂടി ഒന്നൂടെ ഓടിച്ചു

'ഹേയ്.. അവൾ കേട്ട് കാണില്ല..'
ഞാൻ എന്റെ തന്നെ ആശ്വാസത്തിന് അത് പറഞ്ഞതും പദ്മയുടെ ഫോൺ ശബ്‌ദിച്ചു

'ഹലോ...'
ഒരു പേടിയോടെ പദ്മ ഫോൺ എടുത്തു.

'നീ എവിടാ... അർജുൻ നിന്റെ കൂടെ ഉണ്ടോ..? ലച്ചു ആയി അവനെന്താ കണക്ഷൻ...?
എല്ലാം മൂഞ്ചി. കൃഷ്ണ കാര്യം അറിഞ്ഞു.. പദ്മ ദയനീയതയോടെ എന്നെ നോക്കി
'ഹലോ... ഹലോ... അവൻ അടുത്തുണ്ടെൽ ഫോൺ കൊടുത്തേ.. നിങ്ങൾ എവിടാ നിൽക്കുന്നെ...? ഹലോ...'
കൃഷ്ണ പിന്നെയും സംസാരിച്ചു. പദ്മ ഒന്നും പറയാൻ വയ്യാതെ വിഷണ്ണയായ് നിൽക്കുന്നു. ഞാൻ പെട്ടന്ന് ആ കോൾ കട്ട് ചെയ്തു

'അവൾ ചോദിച്ചാൽ ഞാൻ എന്ത് പറയും..?
പദ്മ എന്നോട് തിരക്കി

'അത് ഞാൻ സോൾവ് ആക്കിക്കോളാം. പക്ഷെ ഇവിടെ വച്ചു വേണ്ട. സീൻ ആകും.. ഞാൻ അവളെ വിളിച്ചോളാം...'
ഞാൻ പറഞ്ഞു

'എടാ നമ്മുടെ കാര്യം പറയല്ലേ ഒരിക്കലും.. പ്ലീസ്...'
പദ്മ പെട്ടന്ന് എന്നോട് കയറി പറഞ്ഞു

'നമ്മൾ തമ്മിൽ

💬 Comments

View all comments