Chapter Title : റോക്കി 6 [സാത്യകി] [Climax]
ഒന്ന് നിലച്ചു പോയി. ഞാൻ അപ്പോളും ഇഷാനിയെ ഫോണിൽ ട്രൈ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ അവൾ എടുക്കുന്നില്ല. അവൾ ഇവിടെ ഉണ്ടെങ്കിൽ ബെല്ലടിക്കുന്നത് കേൾക്കേണ്ടത് ആണ്.. അതുമില്ല.. ഞാൻ അവളുടെ പേര് ഉറക്കെ വിളിച്ചു. മുറിയിലും അടുക്കളയിലും എല്ലാം അവൾ മുഖം വീർപ്പിച്ചു ഇരിക്കുന്നുണ്ടാകും എന്ന വിശ്വാസത്തിൽ ഞാൻ ഓടി ചെന്നു. അവിടെ ഒന്നും അവൾ ഉണ്ടായിരുന്നില്ല.. ടെറസിലും വീടിന്റെ പിന്നിലുമെല്ലാം ഞാൻ കയറി നോക്കി. അവൾ ഇവിടെ ഇല്ല... പെട്ടന്ന് ഫോൺ ശബ്ദിച്ചപ്പോൾ അത് അവൾ ആകുമെന്ന് കരുതി പ്രതീക്ഷയോടെ ഞാൻ ഫോൺ എടുത്തു.. മഹാൻ ആയിരുന്നു വിളിച്ചത്
'നീ വീട്ടിൽ എത്തിയോ...?
'എത്തി.. പക്ഷെ ഇവിടെ.. ഇവിടെ അവളില്ല.. വിളിച്ചിട്ട് എടുക്കുന്നില്ല...'
ഞാൻ ഭീതിയോടെ പറഞ്ഞു
'നീ ടെൻഷൻ ആകണ്ട. ഒരു പതിനഞ്ചു മിനിറ്റ്.. അതിനുള്ളിൽ ഞാൻ അവിടെ എത്തും..'
മഹാൻ പറഞ്ഞു
'മഹാനെ.. ആരാ..? അവളെ എന്തിനാ പിടിച്ചു കൊണ്ട് പോയെ...?
എന്റെ ശബ്ദം ഇടറി.
'അത് നമുക്ക് കണ്ട് പിടിക്കാം.. ഞാനല്ലേ പറയുന്നത്.. നീ പേടിക്കണ്ട..'
മഹാൻ പറഞ്ഞു..
കോൾ കട്ടാക്കി ഞാൻ പിന്നെയും അവളെ ഒന്ന് കൂടി എല്ലായിടത്തും നോക്കി. അവളിവിടെ ഇല്ല എന്ന് എനിക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്നു. എന്നാലും എന്തെങ്കിലും അത്ഭുതം സംഭവിക്കുമോ എന്ന് കരുതി ഞാൻ അവളെ പിന്നെയും തിരഞ്ഞു.. ആരാണ്, എന്തിനാണ് അവളെ പിടിച്ചു കൊണ്ട് പോയത്...? ഞാൻ മനസിൽ ആ ചോദ്യം ചോദിക്കാൻ തുടങ്ങി..
ഒരുപക്ഷെ എന്റെ മറഞ്ഞിരിക്കുന്ന ആ ശത്രു ആയിരിക്കുമോ..? എന്നെ ആളുകളെ വിട്ടു തല്ലിച്ച ഇപ്പോളും അജ്ഞാതൻ ആയിരിക്കുന്ന റോളക്സ്
💬 Comments
View all comments