0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 325.8K

എന്ന് ഞാൻ പേരിട്ട ആ ശത്രു. അയാളുടെ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഡ്രഗ്സ് കത്തിച്ചു കളഞ്ഞ എന്നോട് അവൻ പ്രതികാരം വീട്ടിയത് ആണോ..? എങ്കിൽ കത്തിച്ചു കളഞ്ഞതിന്റെ ഇരട്ടിയുടെ ഇരട്ടി തിരിച്ചു കൊടുക്കാം.. അവളെ എനിക്ക് തിരിച്ചു തന്നാൽ..
അയാളല്ലാതെ വേറെ ആരായിരിക്കും..? ഇനി ആ മുഴു ഭ്രാന്തൻ ഫെർണാണ്ടസ് ആയിരിക്കുമോ...? അവന്റെ ഉദ്ദേശം എന്താണെന്ന് പോലും എനിക്കറിയില്ല. ലാസ്റ്റ് വിളിച്ചപ്പോൾ അവനെ മുഷിപ്പിച്ചു ബ്ലോക്കും ആക്കിയാണ് ഞാൻ വിട്ടത്. ഇനി അവനാകുമോ..? ഞാൻ ഫോണിൽ നിന്ന് അവന്റെ നമ്പർ തിരഞ്ഞു.. അൺബ്ലോക്ക് ചെയ്തു അതിൽ വിളിച്ചിട്ട് കോൾ പോയില്ല.. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്‌ഥ ആയി.. അവസാനമായി ഒന്ന് കൂടി ഞാൻ ഇഷാനിയെ വിളിച്ചു.. ഫോൺ റിംഗ് ചെയ്തു. പഴയത് പോലെ തന്നെ അവൾ എടുത്തില്ല..

ഞാൻ ഇത് മുൻകൂട്ടി കാണേണ്ടത് ആയിരുന്നു. ഇത്രയും വലിയ പ്രശ്നങ്ങൾ ഉള്ള ഞാൻ അവളെ ഇവിടേക്ക് കൊണ്ട് വരരുതായിരുന്നു. പ്രശ്നങ്ങൾ ഒതുങ്ങി എന്ന് കരുതി അവളെ ഇവിടേക്ക് കൊണ്ട് വന്ന എന്റെ തീരുമാനം തെറ്റായിരുന്നു.. ഞാൻ സ്വയം പഴിച്ചു. എല്ലാം എന്റെ തെറ്റാണ്..

ജീവിതത്തിലെ വളരെ കുറച്ചു നിമിഷങ്ങളിൽ ആണ് ഞാൻ ആകെ തകർന്ന് തോറ്റു പോയ സ്‌ഥിതിയിലേക്ക് പോയിട്ടുള്ളത്. ആദ്യം അത് അമ്മയുടെ മരണം ആയിരുന്നു. പിന്നെ ചേട്ടന്റെയും ചേച്ചിയുടെയും അനാര മോളുടെയും വിയോഗം. അതിൽ നിന്ന് കര കയറാൻ ഞാൻ ഒരുപാട് സമയം എടുത്തിരുന്നു. അന്നൊക്കെ തോന്നിയ ഒരു നെഗറ്റീവ് ഫീലിംഗ് എനിക്ക് ഇപ്പോൾ തോന്നാൻ തുടങ്ങി. പ്രിയപ്പെട്ടത് നഷ്ടം ആകുന്ന വേദന

💬 Comments

View all comments