0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 325.9K

ഞാൻ ഒരിക്കൽ കൂടി അറിഞ്ഞു....

എന്ത് കൊണ്ടാണ് എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നത്.. നെഞ്ചോട് ചേർത്ത് പിടിക്കുന്നവർ എല്ലാം എന്നെ തനിച്ചാക്കി പോകുന്നത്.. ഇപ്പോൾ എന്റെ ഇഷാനിയും.... എനിക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പക്ഷെ.. പക്ഷെ അത് സംഭവിച്ചിരിക്കുന്നു.. എന്റെ ഉള്ളിൽ ഭ്രാന്തിന്റെ ഒരു തിരമാല വന്നടിക്കുന്ന പോലെ എനിക്ക് തോന്നി. സങ്കടവും ദേഷ്യവും കുറ്റബോധവുമെല്ലാം എന്നെ വരിഞ്ഞു മുറുക്കി.. മുന്നിലെ ഭിത്തിയിൽ ഞാൻ ആഞ്ഞാഞ്ഞിടിച്ചു.. എന്റെ ദേഷ്യം മുഴുവൻ ആ ഭിത്തിയോട് ഞാൻ തീർത്തു.. ഇടിച്ചു ഇടിച്ചു എന്റെ കയ്യും വേദനിക്കാൻ തുടങ്ങി.. നന്നായി.. ശരീരം കൂടെ അറിയട്ടെ വേദന.. ഞാൻ പിന്നെയും ഭിത്തിയിൽ ഇടിച്ചു. എന്റെ കൈ മുറിഞ്ഞു ചോര ചെറുതായ് പൊടിയാൻ തുടങ്ങി... സഹിക്കാൻ കഴിയാതെ ഞാൻ കണ്ണടച്ചു മേലേക്ക് നോക്കി അലറി....

ഇരുന്നു മരിച്ചവനെ പോലെ ഞാൻ സോഫയിലേക്ക് ഇരുന്നു. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് പോലും എനിക്ക് അറിയില്ല. അവളില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല.. ഞങ്ങൾ ജീവിതം ഒന്ന് ആസ്വദിച്ചു വന്നപ്പോളേക്കും അവളെ എന്തിനാ ഇങ്ങനെ എന്നിൽ നിന്നും പറിച്ചു മാറ്റിയത്. ദൈവങ്ങൾ എത്ര ക്രൂരർ ആണെന്ന് ഞാൻ ഓർത്തു. സോഫയിൽ അങ്ങനെ മരിച്ചവനെ പോലെ ഇരിക്കവേ വീടിന് മുന്നിൽ ഒരു ഓട്ടോ വന്ന് നിൽക്കുന്ന ശബ്ദം ഞാൻ കേട്ടു.. അതാരാണെന്നു നോക്കാനോ ശ്രദ്ധിക്കാനോ ഞാൻ മുതിർന്നില്ല.. ഇടിച്ചു പെയിന്റ് പോയ ഭിത്തിയിലേക്ക് വെറുതെ കണ്ണും നട്ട് ഞാൻ ഇരുന്നു..

പാതി ചത്ത എന്റെ മുന്നിലൂടെ രണ്ട് കയ്യിലും കവറും തൂക്കി ഒന്നും സംഭവിക്കാത്തത് പോലെ ഇഷാനി കടന്നു പോയി..

💬 Comments

View all comments