0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 325.9K

സൗകര്യം ഇല്ല അല്ലേ...?
തികട്ടി വന്ന ദേഷ്യത്തിൽ ഞാൻ അവളെ വല്ലാതെ ശകാരിച്ചു

'നീ വിട്ടോ.. ഇപ്പോൾ തന്നെ വിട്ടോ.. ഇനി ഇവിടെ നിക്കണ്ട. എന്റെ വീട്ടിൽ ഞാൻ പറയുന്നത് പോലെ കേക്കാൻ മേലേൽ നിക്കണ്ട. വേറെ ഒന്നും അല്ലല്ലോ ഈ ഒറ്റ കാര്യമേ ഞാൻ ആവശ്യപ്പെട്ടിട്ടുള്ളു.. ഫോൺ വിളിച്ചാൽ എടുക്കണം.. നിനക്ക് അത് ഒരിക്കലും പറ്റില്ല..'
പണ്ട് സമരത്തിന് ഇടയിൽ അവളെ പലതവണ വിളിച്ചിട്ടും അവൾ എടുക്കാതെ ഇരുന്നതൊക്കെ എന്റെ മനസ്സിൽ വന്നു. ഞാൻ അതൊക്കെ എടുത്തിട്ടു.. എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അവൾ അതെല്ലാം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ കേട്ടോണ്ട് നിലത്ത് ഇരുന്നു..

'നിന്റെ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തോ.. പൊക്കോ.. ഇപ്പോൾ തന്നെ വീട്ടിലോട്ട് പൊക്കോ.. ഇനി ഇവിടെ നിക്കണ്ട മോൾ..'
ഞാൻ പറഞ്ഞു. ഇഷാനി അതിന് മറുപടി ഒന്നും പറഞ്ഞില്ല.. ഞാൻ ഭിത്തിയിൽ ചാരി മെല്ലെ താഴേക്ക് ഇരുന്നു.. ഇഷാനി എന്റെ ഓപ്പോസിറ്റ് ആയിട്ട് ഇരിക്കുവാണ്..

'നീ എവിടാ പോയതെന്ന് ഞാൻ അറിയണ്ട. ഞാൻ വിളിച്ചാൽ ഫോൺ എടുക്കാൻ സൗകര്യം ഇല്ല. ഞാൻ അപ്പോൾ ആരാടി നിന്റെ..?
എന്റെ ശകാരം അവസാനിച്ചിരുന്നില്ല
'അത്രക്ക് വിലയെ എനിക്ക് നീ തരുന്നുള്ളു എങ്കിൽ നീ പോ.. '
ഞാൻ പറഞ്ഞു. ഇഷാനി അപ്പോളും ഒന്നും തിരിച്ചു പറയാതെ ആദ്യം കാണുന്ന പോലെ എന്നെ നോക്കി ഇരിക്കുവാണ്

'നീ എന്താ ഒന്നും പറയാത്തെ. നിന്റെ നാവ് ഇറങ്ങി പോയോ..? കുറച്ചു മുന്നേ ഇങ്ങനെ അല്ലാരുന്നല്ലോ...?
ഞാൻ ചോദിച്ചു. ഇഷാനി അപ്പോളും ഒന്നും മിണ്ടിയില്ല. എന്താണ് സംഭവിച്ചത്

💬 Comments

View all comments