Chapter Title : റോക്കി 6 [സാത്യകി] [Climax]
എന്ന് അവൾക്ക് ഇപ്പോളും മനസിലായിട്ടില്ല.
'എന്തേലും ഒന്ന് വാ തുറന്നു പറയെടി..'
ഞാൻ നിലത്ത് കിടന്ന ഫുട്ബോൾ എടുത്തു അവളുടെ ദേഹത്തേക്ക് എറിഞ്ഞു. വേദനിക്കുന്ന പോലെ ആഞ്ഞല്ല എങ്കിലും ബോൾ അവളുടെ ഷോൾഡറിൽ കൊണ്ടു.
അവൾ ഒന്നും പറയുന്നില്ല. അല്ലേൽ തന്നെ അവൾക്ക് എന്തറിയാം ഞാൻ ഈ അര മണിക്കൂറിൽ അനുഭവിച്ചത്. ഞാൻ ഭിത്തിയിൽ ചാരി ഇരുന്നു. സത്യത്തിൽ ഞാൻ ഇപ്പോൾ സന്തോഷിക്കുകയാണ് വേണ്ടത്. പക്ഷെ എനിക്ക് എന്തോ സങ്കടം ആണ് വന്നത്.. ഒരു നിമിഷം ദുരന്തത്തിന്റെ വക്കിൽ എത്തിയ എനിക്ക് അവിടെ നിന്നും തിരിച്ചു കയറിയത് ഇപ്പോളും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല
മറുവശത്തു ഇഷാനി ആണേൽ ആകെ കിളി പോയ അവസ്‌ഥയിൽ ആയിരുന്നു. കവിളിൽ കിട്ടിയത് നല്ലൊരു അടി ആയിരുന്നു. ഇന്നേ വരെ അർജുൻ തനിക്ക് നേരെ കയ്യുയർത്തിയിട്ടില്ല. അവനോട് പിണങ്ങിയപ്പോളും വഴക്കിട്ടപ്പോളും അവനെ തല്ലിയപ്പോൾ പോലും അവൻ എന്നെ തല്ലിയിട്ടില്ല. ഇപ്പോൾ പിന്നെ എന്ത് പറ്റി..? വിളിച്ചിട്ട് ഫോൺ എടുക്കാതെ ഇരുന്നത് അത്ര വലിയ കുറ്റം ആണോ..? അവനെ ദേഷ്യം പിടിപ്പിക്കാൻ തന്നെ ആണ് മനഃപൂർവം കോൾ എടുക്കാഞ്ഞത്. പക്ഷെ അത് ഇങ്ങനെ തല്ലാൻ മാത്രം ഉള്ള ദേഷ്യം ആകുമെന്ന് താൻ ഒരിക്കലും ഓർത്തില്ല..
കവിൾ തിരുമ്മി ഇഷാനി അർജുനെ നോക്കി. അവനെ ഇങ്ങനെ ആദ്യമായിട്ടാണ് താൻ കാണുന്നത്. ബോൾ എടുത്തു എറിഞ്ഞത് പതുക്കെ ആയത് നന്നായി. ഇല്ലേൽ തന്റെ കൈ ചിലപ്പോ ഒടിഞ്ഞേനെ. വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞത് ഇവനിത്രയും കുരു പൊട്ടുന്ന കാര്യം ആണെന്ന് തനിക്ക് അറിയില്ലായിരുന്നു.. ഇഷാനി ചുറ്റുമോന്ന് നോക്കി. അത് അല്ല
💬 Comments
View all comments