0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326K

കുറെ ഉണ്ട് പറയാൻ.. എനിക്ക് അന്ന് അടി കിട്ടിയ സംഭവം ഒക്കെ അതിന്റെ ബാക്കി ആണ്.. അതൊക്കെ ഒതുങ്ങി എന്ന് കരുതി ഇരിക്കുവായിരുന്നു ഞാൻ.. ഇപ്പോൾ പിന്നെയും ഇതൊക്കെ കേട്ടപ്പോ എന്റെ പേടി കൂടി.. ഞാൻ നിന്നെ പറഞ്ഞു വിടുവൊന്നുമല്ല, നീ തിരിച്ചു വരുമ്പോളേക്കും എല്ലാം ഞാൻ സോർട് ചെയ്യും..'
ഞാൻ പറഞ്ഞു

'എന്നെ ഇവിടെ നിർത്താൻ പേടിയായിട്ടാ നീ പറഞ്ഞു വിടുന്നത് അല്ലേ..? അപ്പോൾ നിന്നെ ഇവിടെ തന്നെ നിർത്തിയിട്ടു ഞാൻ നാട്ടിൽ പോണമെന്നാണോ നീ പറയുന്നത്. നടക്കില്ല..'
ഇഷാനി വാശി പിടിച്ചു

'ഇതാ നിന്നോട് ഞാൻ ഒന്നും പറയാത്തത്... നിന്നോട് ഇതൊക്കെ പറഞ്ഞാൽ പിന്നെ നീ പേടിക്കും വല്ലാതെ.. പിന്നെ ഞാൻ പറഞ്ഞാലും നീ കേക്കില്ല..'

'ഈ കാര്യത്തിൽ നീ എന്നെ ഫോഴ്സ് ചെയ്യണ്ട. ഞാൻ വിഷുവിനും പോണില്ല.. ഞാൻ ഇവിടെ നിക്കാൻ പോവാ..'
ഇഷാനി പറഞ്ഞു

'എന്റെ പൊന്നോ നിനക്ക് വട്ടായോ..? നീ സമ്മതിച്ചാലും ഇല്ലേലും നാളെ നിന്നെ ഒടിച്ചു മടക്കി ഞാൻ നാട്ടിലേക്ക് പാർസൽ ആക്കും..'
ഞാൻ അവളുടെ കൈകളിൽ ഗുസ്തി പിടിക്കുന്നത് പോലെ പിടിച്ചു പറഞ്ഞു

'കാണാം..'
അവളും തിരിച്ചു ബലം പിടിച്ചു..

ഞങ്ങളുടെ ഗുസ്തി പിടുത്തതിന് ഇടയിൽ ആണ് ഒരു ഫോൺ ബെല്ലടിക്കുന്ന ശബ്ദം ഞങ്ങൾ കേട്ടത്. എന്റെ ഫോണുമല്ല അവളുടെ ഫോണുമല്ല. പിന്നെ ആരുടെ ഫോൺ ആണ് ഇവിടെ ഉള്ളത്. സൗണ്ട് വരുന്നത് പുറത്ത് നിന്നാണ്. ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ സ്റ്റെപ്പിന്റെ സൈഡിൽ ഇരിക്കുന്ന ചെടിച്ചട്ടിയുടെ ഉള്ളിൽ ഒരു ഫോൺ കിടന്നു റിംഗ് ചെയ്യുന്നു.. താഴെ വീണത്

💬 Comments

View all comments