0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326K

പോലെ ആയിരുന്നു ഫോണിന്റെ കിടപ്പ്. ചെറിയൊരു പോറലെ ഉള്ളു. ഗ്ലാസ് പൊട്ടിയിട്ടൊന്നുമില്ല. ഞാൻ ഫോൺ എടുത്തു ആരുടെ കോൾ ആണെന്ന് നോക്കി

ലച്ചു എന്നാണ് കോളിൽ കാണിക്കുന്നത്. ലച്ചു...? ഇത് എന്റെ ലച്ചു ആണല്ലോ.. അവൾ ആരുടെ ഫോണിലേക്ക് ആണ് വിളിക്കുന്നത്. ഒന്ന് ശ്രദ്ധിച്ചപ്പോൾ ഇത് കൃഷ്ണയുടെ ഫോൺ ആണെന്ന് മനസിലായി. കൃഷ്ണയുടെ ഫോണിലേക്ക് ലച്ചു വിളിക്കുന്നതാണ്. പക്ഷെ കൃഷ്ണയുടെ ഫോൺ എങ്ങനെ ഇവിടെ വന്നു..? ഇനി കൃഷ്ണ എന്നെ കാണാൻ ഇങ്ങോട്ട് വന്നിരുന്നോ..? ലച്ചു ആയുള്ള പഴയ റിലേഷൻ അറിഞ്ഞത് വച്ചു എന്നെ കാണാൻ അവൾ നേരിട്ട് ഇങ്ങോട്ട് വന്നിരുന്നോ..? എന്നിട്ട് അവൾ എവിടെ...? ഒന്നും പിടികിട്ടാതെ ഞാൻ ഫോൺ എടുത്തു

'ഹലോ..'
ലച്ചു സംസാരിച്ചു

'ഹലോ..'
ഞാനും തിരിച്ചു ഹലോ പറഞ്ഞു

'ഹലോ ഇതാരാ...?
ഫോണിൽ കൃഷ്ണയ്ക്ക് പകരം മറ്റാരുടെയോ ശബ്ദം കേട്ട് ലക്ഷ്മി ചോദിച്ചു

'ഞാൻ ആണ്..'

'അർജുൻ.. അവൾ എവിടെ..? അവളുടെ കയ്യിൽ കൊടുക്ക്. എനിക്ക് അവളോട് സംസാരിക്കണം...'
ലച്ചു പറഞ്ഞു

'അവൾ.. അവൾ ഇവിടെ ഇല്ല..'
ഞാൻ പറഞ്ഞു

'അവൾ എവിടെ പോയി...?
ലച്ചു ചോദിച്ചു

'അറിയില്ല...'
എനിക്ക് എന്താണ് ലച്ചുവിനോട് പറയേണ്ടത് എന്നറിയില്ലായിരുന്നു

'നീ കളിക്കാതെ അവളുടെ കയ്യിൽ ഫോൺ കൊടുക്ക്.. നിങ്ങൾ എവിടാ...?

'ഞാൻ വീട്ടിൽ ആണ്.. അവൾ എവിടോട്ടാ പോയേന്ന് എനിക്കറിയില്ല..'
ഞാൻ പറഞ്ഞു. ഞാൻ എന്തൊക്കെ പറഞ്ഞിട്ടും ലച്ചു എന്നെ വിശ്വസിച്ചില്ല. ഒടുവിൽ അവൾ ദേഷ്യപ്പെട്ടു കോൾ കട്ടാക്കുമ്പോളേക്കും എനിക്ക് ഒരു കാര്യം വ്യക്തമായി വന്നു. ഞങ്ങൾ ഇവിടെ ഇല്ലാത്തപ്പോ കൃഷ്ണ ഇവിടെ വന്നിരുന്നു.

💬 Comments

View all comments