0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326K

അതിന് ശേഷം അവൾ എങ്ങോട്ടോ പോയി. ഫോൺ ഉപേക്ഷിച്ചു അവൾ പോകാൻ സാധ്യത ഇല്ല. ഇനി ഒരുപക്ഷെ മഹാൻ പറഞ്ഞത് പോലെ അവളെ ആണ് ആളുകൾ പിടിച്ചു കൊണ്ട് പോയതെങ്കിൽ...? മഹാൻ അത് ഇഷാനി ആണെന്ന് പെട്ടന്ന് കരുതിയത് ആകും.. എന്റെ മനസിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരം പതിയെ തെളിഞ്ഞു വന്നു.. കൃഷ്ണ ആണ് കിഡ്നാപ്പ് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരുപക്ഷെ അത് ചെയ്തവർക്ക് ആൾ മാറിയത് ആകാം.. എന്ത് തന്നേ ആണെങ്കിലും കൃഷ്ണ അപകടത്തിൽ ആണ്.. - ഞാൻ കാരണം

ഞാനത് ഇഷാനിയെ പറഞ്ഞു മനസിലാക്കുമ്പോൾ ആണ് ജീപ്പിൽ മഹാൻ അവിടേക്ക് വരുന്നത്. അതി പുറകിൽ ഒരു കാറിലായും ഞങ്ങളുടെ ആളുകൾ ഉണ്ടായിരുന്നു. വാർത്ത കേട്ട ഉടനെ ആളുകളെ കൂട്ടി മഹാൻ വന്നതാണ്..

'മോൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ...?
വന്ന പാടെ മഹാൻ ഇഷാനിയുടെ അടുത്തേക്ക് ചെന്നു

'ഇല്ല.. എനിക്ക്... എനിക്ക് കുഴപ്പം ഒന്നുമില്ല..'
ഇഷാനി എന്നെയും മഹാനെയും മാറി മാറി നോക്കി പറഞ്ഞു. കൃഷ്ണയുടെ കാര്യം മഹാനോട് പറയാൻ ആണ് അവളെന്നെ നോക്കിയത്

'ഇതെന്ത് പറ്റി..? മുഖത്ത് പാട്... നീ മോളെ തല്ലിയോ....?
മഹാൻ എന്നെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു

'അതെന്റെ കയ്യിലെ കുഴപ്പമാ. ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല. അവൻ ആകെ പേടിച്ചു പോയി.. എന്റെ മിസ്റ്റേക്ക് ആണ്..'
ഇഷാനി പെട്ടന്ന് എന്നെ സംരക്ഷിച്ചു കൊണ്ട് സംസാരിച്ചു. എന്നാലും മഹാൻ എന്നെ രണ്ട് ചീത്ത പറഞ്ഞു. അതിലെനിക്ക് വിഷമം ഒന്നും തോന്നിയില്ല..

'മഹാനെ ഒരു പ്രശ്നം ഉണ്ട്.. എനിക്ക് തോന്നുന്നത് ഇവളെ അല്ല അവർ പിടിച്ചോണ്ട്

💬 Comments

View all comments