0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326K

ചോദ്യത്തിൽ ഒരു സുഖം ഇല്ലായിരുന്നു

'ആരാണ്..?
ഞാൻ ചോദിച്ചു

'വോയിസേ മറന്തീട്ടിങ്കിളാ...?
അയാൾ പിന്നെയും കൊണ പറഞ്ഞു
ഏതാണീ മാരണം.. ഇവന്റെയീ തൊലിഞ്ഞ സംസാരം ഞാൻ മുമ്പ് എവിടെയോ കേട്ടിട്ടുണ്ട്. തമിഴൻ കൂടി ആയത് കൊണ്ട് എനിക്ക് അത് പെട്ടന്ന് ഓർത്തെടുക്കാൻ പറ്റി. ഞങ്ങളുടെ ഗോഡൗണിൽ വച്ചു ഞാൻ ഡ്രഗ്സ് തപ്പി ചെന്നപ്പോ അവിടെ ഉണ്ടായിരുന്ന തമിഴനാണ് ഇവൻ.. അന്ന് എന്റെ കയ്യിൽ നിന്ന് പെരുക്ക് വാങ്ങിയവൻ ആണ് ഇപ്പോൾ എന്നോട് ക്ഷേമം അന്വേഷിക്കുന്നത്..

'നിനക്ക് എന്താ വേണ്ടത്...?
ഞാൻ നീരസത്തോടെ ചോദിച്ചു.

'സാർ കോപത്തിലെ ഇരുക്കിറിയാ..? പളയ കണക്ക് ഒന്ന് സെറ്റിൽ ചെയ്യണ്ടേ സാറെ..?
അവൻ ഒരു അവിഞ്ഞ ചിരിയോടെ ചോദിച്ചു

'അതിനാണോ നീയിപ്പോ വിളിച്ചത്..?
അവൻ എന്തിനാണ് വിളിച്ചത് എന്ന് ഇതിനോടകം അവിടെ കൂടി നിന്ന എല്ലാവർക്കും മനസിലായി.. ഇതൊരു വിലപേശൽ ആണ്

'ഉനക്ക് റൊമ്പ വേണ്ടപ്പെട്ട ഒരാൾ എങ്ക കൂടെ ഇറുക്ക്.. യാരെന്ന് ഗസ് പണ്ണ മുടിയുമാ...?
തമിഴൻ ചോദിച്ചു

'അവളെവിടെ...?
ഞാൻ ദേഷ്യത്തിൽ അവനോട് ചോദിച്ചു

'സേഫാ എൻ പക്കം ഇറുക്ക്.. അനാ റൊമ്പ നേരം സേഫ് ആവേ ഇരുക്ക മാട്ടേൻ...'
ഒരു ഭീഷണി പോലെ അയാൾ പറഞ്ഞു

'നിനക്ക് എന്താ വേണ്ടത്...?
ഞാൻ ചോദിച്ചു

'ഗുഡ്.. സാർ സ്‌ട്രെയിട്ടാ മാറ്ററുക്ക് വന്തിട്ടേൻ.. ഐ ലൈക് ഇറ്റ്.. എനക്ക് വേണ്ടിയ ഒന്ന് ഉങ്ക കിട്ടെ ഇറുക്ക്. അതേ എനക്ക് കൊടുത്തു ഉങ്ക പൊണ്ണേ നീയേ കൂട്ടീട്ട് പോയിട്...'

'എന്താ നിനക്ക് വേണ്ടത്.. കാശ് ആണോ..? എത്ര വേണം...?
ഞാൻ ചോദിച്ചു

'ച്ചി

💬 Comments

View all comments