Chapter Title : റോക്കി 6 [സാത്യകി] [Climax]
ച്ചി.. നാൻ അവളോം മോസമാന ആൾ കിടയാത്. എനക്ക് വേണ്ടിയത് അന്ത കൊറിയർ.. അതേ ഭദ്രമാ എങ്കിട്ടെ കൊടുങ്കോ.. എല്ലാമേ നല്ലാ മുടിഞ്ചിടും.. '
തമിഴൻ പറഞ്ഞു
'എന്ത് കൊറിയർ..? എനിക്ക് മനസിലായില്ല.. എന്റെ കയ്യിൽ അങ്ങനെ ഒന്നുമില്ല..'
എനിക്ക് അയാൾ ഉദ്ദേശിച്ചത് മനസിലായില്ല
'വിളയാടാതെ സാറെ.. ഉങ്ക പൊണ്ണ് ഉസിരിക്കും മേലാ അതേ വച്ചിടാതെ.. നാൻ 6 മണിക്ക് ഒരു ദടവൈ കൂടെ കോൾ പണ്റേ.. അപ്പൊ ആവത് ഒരു ടിസിഷൻ സൊള്ളുങ്കെ..'
'ഡേയ് ഡേയ്... എനിക്ക് സത്യമായും മനസിലായില്ല.. എന്താണ് നിനക്ക് വേണ്ടതെന്നു... '
അയാൾ കോൾ കട്ടാക്കുന്നതിന് മുമ്പ് ഞാൻ ചാടി കയറി പറഞ്ഞു
'ഫെർണാണ്ടോ ഉനക്ക് അനപ്പുന കൊറിയർ. അതേ എനക്ക് വേണം.. ഇനിമേ പേസി ടൈം കളയ നാൻ വിറുമ്പല.. എക്സൈസ് മാതിരി ഇന്ത വിഷയത്തിലും നമക്ക് ഇടയിലെ പോലീസ് വര വേണ്ട.. അതാ ഇന്ത പൊണ്ണുക്ക് നല്ലത്..'
'ഓക്കേ.. തരാം.. അത് ഞാൻ തരാം.. അവൾക്ക് ഒന്നും പറ്റരുത്...'
ഞാൻ പറഞ്ഞു. എന്റെ കയ്യിൽ ഇല്ലെങ്കിൽ പോലും അവൾക്ക് ഒന്നും സംഭവിക്കരുതെന്ന ഉറപ്പിൽ ഞാൻ അത് കൊണ്ട് കൊടുക്കാമെന്നു അയാളോട് പറഞ്ഞു. അവൻ മറുപടി ഒന്നും പറയാതെ ഫോൺ കട്ടാക്കി
'അങ്ങനെ ഒന്ന് നിന്റെ കയ്യിൽ ഉണ്ടോ..?
കോൾ കട്ടായി കഴിഞ്ഞു മഹാൻ എന്നോട് ചോദിച്ചു
'ഇല്ല.. അങ്ങനെ ഒന്നും എന്റെ അടുത്തില്ല.. ഇഷാനി എനിക്ക് എന്തെങ്കിലും കൊറിയർ വന്നിരുന്നോ..? ഞാൻ ഇല്ലാത്തപ്പോ വല്ലോം...?
ഞാൻ അവളോട് ചോദിച്ചു
'ഇല്ലടാ.. അങ്ങനെ ഒന്നും വന്നിട്ടില്ല..'
അവൾക്കും അറിയില്ല. പിന്നെ
💬 Comments
View all comments