Chapter Title : റോക്കി 6 [സാത്യകി] [Climax]
എന്റെ കയ്യിൽ ഉണ്ടെന്ന് ഇവർക്ക് എങ്ങനെ അറിയാം. എന്റെ തല പുകഞ്ഞു
'ആരാണീ ഫെർണാണ്ടോ...? അവനെ നിനക്ക് അറിയുമോ...?
മഹാൻ എന്നോട് ചോദിച്ചു
'അങ്ങനെ പരിചയം ഇല്ല. പക്ഷെ ഒന്ന് രണ്ട് വട്ടം സംസാരിച്ചിട്ട് ഉണ്ട്.. ആളൊരു കിളി പോയ കേസ് ആയിരുന്നു. അത് കൊണ്ട് ഞാൻ ഒഴിവാക്കി വിട്ടിരുന്നു..'
ഞാൻ പറഞ്ഞു
'അവന്റെ അഡ്രസ്സ് അറിയുമോ..? അവനായി നിനക്ക് എന്തേലും കണക്ഷൻ ഉണ്ടോ..?
മഹാൻ പിന്നെയും ചോദിച്ചു
'അയാളൊരു ശല്യം ആയിരുന്നു. എന്റെ ചേട്ടന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞാണ് എന്നോട് പരിചയപ്പെട്ടത്. പക്ഷെ അയാൾ പിന്നെ സംസാരിക്കുന്നത് ഒന്നും ഒരു ബന്ധം ഇല്ലാത്ത കാര്യങ്ങൾ ആയിരുന്നു. ചേട്ടന്റെ മരണം അപകടം അല്ല കൊലപാതകം ആണെന്നൊക്കെ അയാൾ എന്നോട് പറഞ്ഞിരുന്നു. അതിനുള്ള തെളിവും തരാമെന്ന് പറഞ്ഞിരുന്നു.. ആ കാര്യത്തിൽ ഞാൻ ഒരു തവണ അയാളെ കാണാൻ ചെന്നതാണ്. പക്ഷെ ആൾ അന്ന് വന്നില്ല. പിന്നെ ഞാൻ അയാൾ വിളിച്ചാലും ബ്ലോക്ക് ആക്കി വിടുമായിരുന്നു.. ഇതല്ലാതെ അയാൾ എനിക്കൊരു കൊറിയറും അയച്ചിട്ടില്ല...'
ഞാൻ മഹാനോട് പറഞ്ഞു
'അനിയുടെ മരണം കൊലപാതകം ആണെന്ന് അയാൾ നിന്നോട് പറഞ്ഞോ...?
മഹാൻ എന്നെ ചൂഴ്ന്ന് നോക്കി കൊണ്ട് ചോദിച്ചു
'അങ്ങനെ പറഞ്ഞിരുന്നു...'
ഞാൻ പറഞ്ഞു. മഹാൻ എന്തോ മനസിലായത് പോലെ ഒരു നിമിഷം നിശ്ചലൻ ആയി.. എനിക്കൊന്നും അങ്ങോട്ട് മനസിലാകുന്നില്ലായിരുന്നു... കൃഷ്ണ സേഫ് ആയി തിരിച്ചു വരണം എന്നത് മാത്രമേ എന്റെ മനസിൽ അപ്പോൾ ഉണ്ടായിരുന്നുള്ളു.
കൃഷ്ണ അപ്പോൾ ശരിക്കും ഞങ്ങളുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു.. നഗരത്തിൽ ആളൊഴിഞ്ഞ ഒരു വീട്ടിൽ ആയിരുന്നു
💬 Comments
View all comments