0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326K

മനസിൽ മറ്റു പല ചിന്തകളും ആണ് വന്നത്

'അവളെ ആരോ പിടിച്ചു കൊണ്ട് പോയി..'
ഞാൻ അതങ്ങു പറഞ്ഞു. കള്ളം പറഞ്ഞു പറഞ്ഞു മടുത്തിരുന്നു എനിക്ക്. സത്യം പറഞ്ഞു ലോകം ഇടിഞ്ഞു വീഴുന്നേൽ വീഴട്ടെ എന്നായി എന്റെ മനസ്. അത് പറയണ്ടായിരുന്നു എന്ന് മഹാന്റെ മുഖത്ത് ഉണ്ടായിരുന്നു. ഇനി ലക്ഷ്മി എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല

'പിടിച്ചു കൊണ്ട് പോയെന്നോ..? ആര്..?
ലക്ഷ്മി കാര്യം മനസിലാകാതെ ചോദിച്ചു

'അറിയില്ല...'
ഞാൻ പറഞ്ഞു

'നിനക്ക് എന്താ ഒന്നും അറിയാത്തത്..? ഓരോ കഥ പറഞ്ഞു നീ എന്നെ വിശ്വസിപ്പിക്കാൻ നോക്കണ്ട..'
ലച്ചു കോപത്തോടെ പറഞ്ഞു

'കഥയല്ല.. അതാണ് സംഭവിച്ചത്.. പിടിച്ചു കൊണ്ട് പോയത് എന്നോട് ദേഷ്യം ഉള്ള ആരോ ആണ്.. അവരിപ്പോ വിളിച്ചിരുന്നു. എന്തോ കൊറിയർ കൊടുത്താൽ അവളെ വിട്ടു തരാമെന്ന് പറഞ്ഞു. പക്ഷെ അങ്ങനെ ഒന്ന് എന്റെ കയ്യിലില്ല.. ഇതാണ് സത്യം.. ഇതാണ് നടന്നത്.. നിന്നോട് ഇനിയും കള്ളം പറയാൻ എനിക്ക് വയ്യ...'
ഞാൻ പറഞ്ഞത് വിശ്വസിക്കാൻ പറ്റാതെ ലച്ചു കണ്ണ് മിഴിച്ചു നിന്നു. അവൾ ചുറ്റും നോക്കി. മഹാന്റെയും ഇഷാനിയുടെയും മുഖത്ത് നിന്ന് അത് സത്യം ആണെന്ന തോന്നൽ അവൾക്ക് ഉണ്ടായി

'നിന്നോട് ദേഷ്യം ഉണ്ടെങ്കിൽ എന്തിനാ അവളെ പിടിച്ചോണ്ട് പോകുന്നത്..? അവൾ എന്ത് ചെയ്തു...?
ലച്ചു ചോദിച്ചു

'അവൾ ഇവിടെ വന്ന സമയത്താണ് അവരും ഇവിടെ വന്നത്.. അപ്പോൾ അവളെ ആൾ മാറി പിടിച്ചത് ആകാം..'
ഞാൻ പറഞ്ഞു

'എന്റെ അനിയത്തി നിന്റെ ഒക്കെ പ്രശ്നം തീർക്കാൻ ഉള്ള ഒന്നല്ല.. എനിക്ക് ഇപ്പോൾ അവളെ കാണണം..'

💬 Comments

View all comments