Chapter Title : റോക്കി 6 [സാത്യകി] [Climax]
ലച്ചു വഴക്കായി
'ഞാൻ കൊണ്ട് വരാം.. എന്ത് കൊടുത്തിട്ട് ആണേലും ഒരു പോറൽ പോലും ഇല്ലാതെ ഞാൻ അവളെ കൊണ്ട് വരാം..'
ഞാൻ ലച്ചുവിന്റെ തോളിൽ കൈ വച്ചു പറഞ്ഞു. അവളാ കൈ തട്ടി മാറ്റി
'ഇനിയും നിന്നെ ഞാൻ വിശ്വസിക്കണോ...?
അത് പറഞ്ഞിട്ട് ലക്ഷ്മി എന്റെ അടുത്ത് നിക്കുന്ന ഇഷാനിയെ നോക്കി.. അവളുടെ മുഖത്തെ രോഷം അപ്പോൾ ഇരട്ടിയായി
'ആൾ മാറി പിടിച്ചു എന്നല്ലേ നീ പറഞ്ഞത്.. അപ്പോൾ ശരിക്കും ഇവളെ അല്ലേ അവർക്ക് വേണ്ടത്...? ഇവളെ കൊടുത്തിട്ട് എന്റെ അനിയത്തിയെ എനിക്ക് തിരിച്ചു താ..'
ദേഷ്യത്തിൽ ലച്ചു ഇഷാനിയെ പിടിച്ചു തള്ളി. ഇഷാനി വീഴാൻ പോയെങ്കിലും ഒരു വിധം ബാലൻസ് ചെയ്തു നിന്നു
'നീ എന്താ ഈ കാണിക്കുന്നേ...?
ഞാൻ ലച്ചുവിന്റെ കയ്യിൽ കയറി പിടിച്ചു
'വിട്.. നീയത് ചെയ്യില്ല എന്നെനിക്ക് അറിയാം.. എനിക്ക് അറിയാം ഇനി എന്താണ് ചെയ്യേണ്ടത് എന്ന്...'
എന്റെ കൈ വിടുവിച്ചു ലച്ചു ഫോണിൽ പോലീസിനെ വിളിക്കാൻ ഒരുങ്ങി
'ലച്ചു പോലീസിനെ വിളിക്കരുത്. അത് ഡേയ്ഞ്ചർ ആണ്. ഞാൻ വാക്ക് തരാം അവളെ തിരിച്ചു കൊണ്ട് വരാമെന്ന്..'
ഞാൻ അവളെ തടയാൻ ശ്രമിച്ചു. പക്ഷെ ലച്ചു അത് കേട്ടില്ല
'നീ പോലീസിനെ ഇടപെടുത്താൻ ആണ് ആഗ്രഹിക്കുന്നത് എങ്കിൽ ഓക്കേ. ഞങ്ങൾ നിന്നെ തടയില്ല. പക്ഷെ അത് കഴിഞ്ഞു നിന്റെ അനിയത്തിയുടെ ഉത്തരവാദിത്തം അവർക്ക് ആയിരിക്കും. എന്ത് സംഭവിച്ചാലും ഇവനോട് ചോദിക്കാൻ വരരുത്...'
മഹാൻ പിന്നെയും ഇടപെട്ടു. അത് ലക്ഷ്മിക്ക് ശരിക്കും കൊണ്ടു. അവൾ നന്നായി ഭയന്നു. കോൾ കട്ടാക്കി അവൾ
💬 Comments
View all comments