Chapter Title : റോക്കി 6 [സാത്യകി] [Climax]
അവൾക്ക് എന്തേലും പറ്റിയാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല..'
ലച്ചുവിന്റെ തൊണ്ട ഇടറി
' അവൾക്ക് ഒന്നും പറ്റില്ല. ഞാൻ ഉറപ്പ് തരാം..'
മഹാൻ ലച്ചുവിനോട് പറഞ്ഞു. അവൾക്ക് പക്ഷെ അത് വിശ്വാസം ആയില്ല. അവൾക്ക് വിശ്വാസം എന്നെയാണ്.. എനിക്ക് അവരോട് രണ്ടിനോടും എന്ത് പറയണം എന്നറിയില്ല. രണ്ട് പേര് പറയുന്നതും കാര്യമുള്ള കാര്യമാണ്. അതിൽ ആരു പറയുന്നത് കേൾക്കണം എന്ന് എനിക്ക് അറിയില്ല..
'അർജുൻ.. ഞാൻ ഇത് പറയണ കൊണ്ട് നീ വേറെ ഒന്നും കരുതല്ലേ..'
അത്രയും നേരം മിണ്ടാതെ മാറി നിന്ന ഇഷാനി എന്റെ അടുത്തേക്ക് വന്നു.
'ഇതിൽ എന്ത് തന്നെ ആണേലും നിന്റെ ചേട്ടനെ നമുക്കിനി രക്ഷിക്കാൻ കഴിയില്ല. നടന്നതൊന്നും മാറ്റാൻ പറ്റില്ല.. പക്ഷെ നിനക്ക് കൃഷ്ണയേ ഒരു കുഴപ്പവും കൂടാതെ രക്ഷിക്കാൻ പറ്റും. സപ്പോസ് അവൾക്ക് പകരം എന്നെയാണ് കൊണ്ട് പോയിരുന്നത് എങ്കിൽ നീ ഇപ്പൊ ഇത് പൊട്ടിക്കുമായിരുന്നോ..? ഇവൾ പറഞ്ഞത് പോലെ സത്യത്തിൽ എന്നെയാണ് അവർ കൊണ്ട് പോകേണ്ടി ഇരുന്നത്... നീ ഇത് പൊട്ടിക്കരുത്. നമ്മൾ കാരണം അവൾക്ക് ഒന്നും പറ്റരുത്..'
ഇഷാനി എന്റെ തോളിൽ കൈ വച്ചു.. അവൾ പറഞ്ഞത് ആണ് ശരി. ഞാൻ മറ്റേ രീതിയിൽ ചിന്തിക്കാൻ കൂടി പാടില്ലായിരുന്നു. ഒരു നിമിഷം ഞാൻ പകയുടെയും പ്രതികാരത്തിന്റെയും ഒക്കെ ചിന്തയിൽ ഞാൻ ആവശ്യമില്ലാത്ത റിസ്ക് എടുക്കുന്നതിനെ പറ്റി ആലോചിച്ചു പോയി. അത് തെറ്റായിരുന്നു.. ഞാൻ മഹാനെ നോക്കി.. എന്റെ നോട്ടത്തിന്റെ അർഥം മനസിലായപ്പോ മഹാൻ കൈ പിൻവലിച്ചു. ഞാനും... കൊറിയർ ഇപ്പൊ ലച്ചുവിന്റെ കയ്യിലാണ്..
ലച്ചു കൊറിയർ നെഞ്ചോട്
💬 Comments
View all comments