Chapter Title : റോക്കി 6 [സാത്യകി] [Climax]
ചേർത്ത് ഇഷാനിയെ നോക്കി. താൻ കുറച്ചു മുമ്പ് വരെ വെറുപ്പ് കാണിച്ചിട്ടും അവൾ തന്റെ സൈഡ് പറഞ്ഞു കൂടെ നിന്നത് ഓർത്തപ്പോ ലച്ചുവിന് ഉൾക്കുത്തു തോന്നി. അവൾ ന്യായം ആയിരിക്കും പറഞ്ഞത്. പക്ഷെ അവൾക്കത് പറഞ്ഞു തന്നെ സപ്പോർട്ട് ചെയ്യാതെ ഇരിക്കാമായിരുന്നു.. അവളത് ചെയ്തില്ല. നന്ദിയോടെ അവൾ ഇഷാനിയെ നോക്കി. അവൾ നോക്കുന്നത് അറിഞ്ഞു കൊണ്ട് ആവണം ഇഷാനി മനഃപൂർവം അവളെ നോക്കാതെ മുഖം തിരിച്ചു.. ലച്ചുവിന്റെ ഉള്ളിൽ കുറ്റബോധത്തിന്റെ ഒരു ചിതയെരിഞ്ഞു...
കൃത്യം ആറു മണി ആയപ്പോൾ എന്റെ ഫോണിലേക്ക് ആ നമ്പറിൽ നിന്നും കോൾ വന്നു.. ടൗണിന് കുറച്ചു മാറിയുള്ള ഒരു പഴയ മീൻ ചന്തയിൽ വരാൻ ആയിരുന്നു പറഞ്ഞത്. ഇവിടുന്ന് പത്തു മിനിറ്റ് കാണും.. ലച്ചുവിന്റെ കയ്യിൽ നിന്ന് കവർ ഞാൻ വാങ്ങി. അവൾ വരാൻ നിർബന്ധം പിടിച്ചെങ്കിലും ഞാൻ അത് സമ്മതിച്ചില്ല. ഞാൻ അവളെ ഇഷാനിയുടെ കൂടെ വീട്ടിൽ നിർത്തി. അവരെ ഒറ്റയ്ക്ക് ആക്കാൻ പേടി ഉള്ളത് കൊണ്ട് ഞങ്ങളുടെ ആളുകൾ കുറച്ചു പേരെ അവിടെ നിർത്തി ബാക്കി ഞങ്ങൾ എല്ലാം രണ്ട് വണ്ടിയിലായി അവിടേക്ക് വിട്ടു.
സന്ധ്യ ആയപ്പോൾ അവിടമാകെ വിജനമായിരുന്നു.. ഇടയ്ക്ക് ഏതേലും വണ്ടികൾ കടന്നു പോകുന്നത് അല്ലാതെ വേറെ ഒച്ചയനക്കങ്ങൾ ഒന്നുമില്ല. ഓരോ വണ്ടി പോകുമ്പോളും ഞങ്ങൾ അതാണോ അവരെന്ന് നോക്കും... ഞങ്ങൾ അവിടെ നിന്ന് ഒരു പത്തു മിനിറ്റ് ആയപ്പോളേക്കും അവർ വന്നു. ഒരു നൂറ് മീറ്റർ ദൂരത്തായി അവർ വണ്ടി ഇട്ടു.. വണ്ടിയിലേക്ക് നോക്കിയിട്ട് കൃഷ്ണ അതിൽ ഉണ്ടോന്ന് അറിയാൻ കഴിയുന്നില്ല.. ഞങ്ങൾ എല്ലാം
💬 Comments
View all comments