0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326K

ഇറങ്ങി.

'എന്താ സാറെ..? ഇന്നും കുളന്തയ് ഏതാവത് മിസ്സ്‌ ആചാ..? അനാ എങ്ക കിട്ടെ അവ താൻ ഇരുന്തത്..'
അയാൾ എന്റെ നേരെ നടന്നു വന്നു എന്നേ കളിയാക്കി പറഞ്ഞു

'എന്തിനാടാ തായോളി അവളെ ഉപദ്രവിച്ചത്..?
ഞാൻ അലറി

'അമൈതി പുള്ളേ അമൈതി..'
അയാൾ പല്ല് കടിച്ചു കൊണ്ട് ഒരു ചിരിയോടെ പറഞ്ഞു
'നീ അന്ത കൊറിയർ കിടച്ച പടി ഒന്നും ഇല്ലയെ എങ്ക കിട്ടെ കൊടുത്തത്.. കൊഞ്ചം സുളിവ് ഇറുക്കുമെ.. അപ്പടി കൊഞ്ചം സുളുക്കം അവ മേലെയും ഇറുക്കും..'

അതിന് ഞാൻ മറുപടി പറഞ്ഞില്ല.. എന്റെ കയ്യായിരുന്നു മറുപടി പറഞ്ഞത്.. അവന്റെ കണ്ണിൽ നിന്നും നക്ഷത്രം പാറുന്ന പോലെ ഒരടി ഞാൻ കൊടുത്തു. കൈ വക്കുന്നത് കണ്ട് അവന്റെ കൂടെയുള്ള ആളുകൾ എന്റെ നേർക്ക് അടുത്തു.. പെട്ടന്ന് അവരുടെ കൂടെയുള്ള താടിക്കാരൻ അവരെ തടഞ്ഞു. അവിടെ നിന്നും ആരും അറ്റാക്ക് ചെയ്യാത്തത് കൊണ്ട് ആവണം ഓടിയടുത്ത ഞങ്ങളുടെ ആളുകളും പകുതിക്ക് വച്ചു സ്റ്റോപ്പ്‌ ആയി. എല്ലാവരും കൂടി ചേർന്നാൽ ഇതൊരു ചോരക്കളം ആകുമെന്ന് മഹാന് തോന്നിയിരിക്കണം..

എന്റെ രണ്ട് അടി കൂടി കിട്ടിയപ്പോ ആണ് അവൻ തിരിച്ചു ഒരെണ്ണം എനിക്ക് തരുന്നത്. തോളിൽ ആയിരുന്നു അത് കൊണ്ടത്.. അവന്റെ തടിയും ആരോഗ്യവും വച്ചു അതൊരു നല്ല ഇടിയല്ല.. അന്ന് ഗോഡൗൺ വച്ചു ഞാൻ കൊടുത്തതിന്റെ പലിശ ആയി പോലും കൂട്ടാൻ പറ്റാത്ത ഒരടി.. കൈകൾക്ക് വേഗത ഉള്ളത് കൊണ്ട് അവന്റെ മുഖം നോക്കി നല്ല കീർ കീറാൻ എനിക്ക് പറ്റി. പക്ഷെ ആൾ സൈസ് ഉള്ളത്

💬 Comments

View all comments