0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326K

അവളുടെ കൈ ചേർത്ത് പിടിച്ചു

'ഞാൻ വെറുതെ ഇങ്ങനെ പറയാറില്ല എന്ന് നിനക്ക് അറിയാമല്ലോ...'
ഇഷാനി എന്റെ കണ്ണിൽ നോക്കി പറഞ്ഞു. തിരിച്ചു വരുമെന്ന് ഞാനവൾക്ക് വാക്ക് കൊടുത്തു. പോകുമ്പോൾ അവളെ ഒന്ന് ഉമ്മ വയ്ക്കണം എന്ന് എനിക്ക് തോന്നി. എന്തോ കുറെ നാളത്തേക്ക് പിരിയാൻ പോകുന്ന പോലെ ഒരു തോന്നൽ. പക്ഷെ ഞാൻ അത് ചെയ്തില്ല. അങ്ങനെ ചെയ്താൽ ഒരു വിട വാങ്ങൽ പോലെ അവൾക്ക് തോന്നും എന്ന് ഞാൻ കരുതി. അതേ ചിന്ത തന്നെ അവൾക്കും ഉണ്ടായത് കൊണ്ട് അവളും എന്നോട് സാധാരണ പോലെ തന്നെ പെരുമാറി..

വീടിന് വെളിയിൽ ഞങ്ങൾക്ക് കാവൽ നിൽക്കുന്ന ചേട്ടന്മാരോട് ഞാൻ മെഡിക്കൽ ഷോപ്പിൽ പോകുവാണ് എന്ന് കള്ളം പറഞ്ഞു. അവർ പോകാം എന്ന് പറഞ്ഞിട്ടും ഞാൻ അവരെ പറഞ്ഞു ഒഴിവാക്കി. ഞാൻ പോയത് ഫൈസിയുടെ അടുത്തേക്ക് ആയിരുന്നു. അവനെ വിളിച്ചു ഞാൻ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തിരുന്നു. എന്നേ പണ്ട് പാർക്കിംഗ് ഏരിയ ഇട്ട് സ്കെച്ച് ചെയ്ത ഒരു പഴയ സുഹൃത്തുമായുള്ള മീറ്റിംഗ്..

ഫൈസിയുടെ കണക്ഷനിലുള്ള ഇക്കമാർ വഴി പറങ്കി രാജേഷിനെ ഞങ്ങൾ കുറച്ചായി സ്കെച്ചിൽ ഇട്ടേക്കുവായിരുന്നു. ഇഷാനി നാട്ടിൽ പോയി കഴിഞ്ഞു അവനെ വിശദമായി ഒന്ന് കാണാൻ ഞാൻ തീരുമാനിച്ചതും ആയിരുന്നു. ഇനിയിപ്പോ നീട്ടി വയ്ക്കുന്നില്ല.. ആളെ ഇന്ന് തന്നെ കണ്ട് കളയാം എന്ന് ഞാൻ തീരുമാനിച്ചു. അവൻ ഒമ്പത് മണി ഒക്കെ ആകുമ്പോൾ ഒന്നുകിൽ ബാറിന് അടുത്തെവിടെ എങ്കിലും കാണും. അല്ലേൽ ഏതേലും പെണ്ണുങ്ങളുടെ അടുത്ത് ഊക്കാൻ പോകും.. ഇന്ന് ഊക്കാൻ പോകുന്ന സ്‌ഥലത്തു

💬 Comments

View all comments