0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326K

വച്ചാണ് ഞങ്ങൾക്ക് അവനെ കിട്ടിയത്. അധികം വീടുകൾ ഇല്ലാത്ത ഒരു ഏരിയ ആണ്. അത് കൊണ്ട് തന്നെ പണി നടത്തി പെട്ടന്ന് പോയാലും ആരും അറിയില്ല..

ആൾ കള്ളക്കുത്തിനായി അടുത്തുള്ള വീട്ടിലേക്ക് ഇരുട്ടത്ത് പതിയെ വരുവാണ്. ഞങ്ങൾ റോഡ് സൈഡിൽ ബൈക്കിൽ ചാരി സിഗർട്ട് ഒരെണ്ണം പുകച്ചോണ്ട് നിൽക്കുവായിരുന്നു.. ഉള്ളിൽ ഒരു കുതിപ്പ് കിട്ടാൻ ഒന്നു പുക വിടുന്നത് നല്ലതാ.. ഞങ്ങളെ ശ്രദ്ധിക്കാതെ അയാൾ കടന്നു പോകാൻ തുടങ്ങിയപ്പോൾ ഞാൻ അയാളെ പേര് വിളിച്ചു

'രാജേഷേ...'

'ആരാ...?
തീരെ പ്രതീക്ഷിക്കാത്ത സ്‌ഥലത്തു വച്ചു അറിയുന്ന ആരോ വിളിച്ചത് കൊണ്ട് അയാൾ ഒന്നു പരുങ്ങി. ഇരുട്ടിൽ നിക്കുന്ന കൊണ്ട് ഞങ്ങളുടെ മുഖം അയാൾക്ക് മനസിലായില്ല. ഫോണിലെ ടോർച് ഓണാക്കി അയാൾ ഞങ്ങളുടെ മുഖത്തേക്ക് അടിച്ചു

'സിഗരറ്റ് വേണോ...?
ഞാൻ സിഗരറ്റ് അവന്റെ നേർക്ക് നീട്ടി ചോദിച്ചു

'മനസിലായില്ല..'
അവന് എന്നേ മനസിലാകാഞ്ഞത് ആണോ അതോ നമ്പർ ഇറക്കുന്നത് ആണോന്ന് എനിക്കറിയില്ലായിരുന്നു

'ഒരു സിഗർട്ട് തരാത്ത വിഷയത്തിൽ നമ്മൾ കുറച്ചു മുന്നേ ഒന്ന് മുഷിഞ്ഞിട്ടില്ലേ.. അതങ്ങു തീർത്തേക്കാം എന്ന് വച്ചു വന്നതാ..'
ഞാൻ കാര്യം അവന് കത്താൻ പാകത്തിൽ പറഞ്ഞു. അന്ന് പാർക്കിംഗ് ഏരിയ വച്ചു അടി ഉണ്ടാകാൻ തുടക്കം ഇട്ട ഡയലോഗ് സിഗരറ്റ് ചോദിച്ചു ആയിരുന്നു.. അതവന് കത്തി കാണണം

'എന്താ മക്കൾ അതിന് മറു പണി തരാൻ ആയിട്ട് ഇറങ്ങിയതാണോ ഈ രാത്രിയിൽ..?
അയാൾ വലിയ കൂസൽ ഇല്ലാതെ ചോദിച്ചു

'അയ്യേ നിനക്കിട്ട് പണിയാൻ ആണേൽ ഞാൻ എന്റെ മുറിവ് ഉണങ്ങുന്നതിന് മുന്നേ വന്നു പണിഞ്ഞേനെ. അന്ന്

💬 Comments

View all comments