Chapter Title : റോക്കി 6 [സാത്യകി] [Climax]
അവളെ പിടിച്ചു കൊണ്ട് പോയവരിൽ ഒരാളെ എനിക്ക് എവിടെയോ കണ്ട് പരിചയം തോന്നിയിരുന്നു. അപ്പോൾ എനിക്കത് ഓർമ്മിച്ചെടുക്കാൻ ആയില്ല. പക്ഷെ ഏറെ നേരത്തെ പരിശ്രമത്തിനു ഒടുവിൽ തലച്ചോർ അത് കണ്ട് പിടിച്ചു തന്നു. ഞാൻ അടി കൊണ്ട് ആശുപത്രിയിൽ കിടക്കുമ്പോ ദേവരാജന്റെ ഒപ്പം അയാൾ ഉണ്ടായിരുന്നു.. ഞങ്ങളുടെ സ്ഥാപനങ്ങളിൽ എല്ലാം സ്വാധീനവും സ്വാതന്ത്ര്യവുമുള്ള ദേവരാജന് അതിന്റെ മറവിൽ മയക്ക് മരുന്ന് സാമ്രാജ്യം ഉണ്ടാക്കാൻ പറ്റും.. എന്റെ ഊഹങ്ങൾ കുറെയൊക്കെ ശരിയായി വന്നു. പക്ഷെ എനിക്ക് അതിന് കുറച്ചു കൂടി ശക്തമായ തെളിവ് വേണമായിരുന്നു. അതിനാണ് അത് ഇവന്റെ വായിൽ നിന്നും കേൾക്കാൻ ഞാൻ ഇപ്പൊ തന്നെ ഇവിടേക്ക് വന്നത്
'അതേ. അയാൾ പറഞ്ഞിട്ടാണ്..'
രാജേഷ് സമ്മതിച്ചു
'അയാൾക്ക് എന്തിനാ ഇവനേ കൊന്നിട്ട്...?
ഫൈസി കത്തി കഴുത്തിൽ തന്നെ വച്ചു കൊണ്ട് ചോദിച്ചു
'കൊല്ലാൻ പറഞ്ഞിട്ടില്ല. അബദ്ധം കാണിക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു. തല്ലണം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളു. എന്തിനാണ് എന്നൊന്നും എനിക്ക് അറിയില്ല. സത്യം ആയും അറിയില്ല..'
അവൻ തത്ത പറയുന്ന പോലെ പറഞ്ഞു
'ശരി.. വിട്ടേക്കെടാ...'
ഞാൻ ഫൈസിയോട് പറഞ്ഞു. അവൻ കത്തി മാറ്റിയിട്ടു പിന്നോട്ട് മാറി
'അങ്ങനെ ചുമ്മാ വിട്ടാലോ.. ഒരെണ്ണം എങ്കിലും കൊടുക്കണ്ടേ...?
ഫൈസി എന്നോട് ചോദിച്ചു
'പറഞ്ഞു കഴിഞ്ഞാൽ വിട്ടേക്കാം എന്ന് പറഞ്ഞതല്ലേ. അവൻ പോട്ടെ..'
ഞാൻ പറഞ്ഞു. രാജേഷ് എന്നെയൊന്നു സൂക്ഷിച്ചു നോക്കിയിട്ട് പോകാനായി തിരിഞ്ഞു. ഫൈസി അപ്പോളും പിന്നിൽ തന്നെ ഉണ്ടായിരുന്നു.
'ഒരെണ്ണം കൊടുക്കാതെ വിടാൻ എനിക്ക് പറ്റില്ല എന്തായാലും..'
ഫൈസി കൈ ചുരുട്ടി മോന്തക്ക് നോക്കി ഒരെണ്ണം
💬 Comments
View all comments