Chapter Title : റോക്കി 6 [സാത്യകി] [Climax]
തല്ലി ജയിക്കുന്നത് പോലെ എളുപ്പമല്ല കൊല്ലാൻ വരുന്നവനിൽ നിന്ന് രക്ഷപ്പെടുന്നത്. അതും ഇത്രയും പേരോട്. തനിയെ ഇവിടെ വന്നത് അബദ്ധം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. മഹാന്റെ തോക്ക് എങ്കിലും ഉണ്ടായിരുന്നു എങ്കിൽ ദേവരാജനെ എങ്കിലും എനിക്ക് തീർക്കാമായിരുന്നു. വാശിയും പകയും എല്ലാം കൊണ്ട് ഞാൻ എടുത്തു ചാടി.. ഇപ്പോളും ദേവരാജന്റെ അടുത്തേക്ക് ഓടി എത്താൻ സാധിക്കുമോ എനിക്ക്..? അതിന് മുന്നേ തന്നെ പുറകിൽ നിന്ന് വെട്ട് വീഴും.. എന്തെങ്കിലും ഒരു പഴുതിനായി എന്റെ കണ്ണുകൾ ചുറ്റും പരതി
'നിന്റെ കാര്യത്തിൽ എനിക്ക് ശരിക്കും വിഷമം ഉണ്ട്. നിനക്ക് ആരോടെങ്കിലും അവസാനമായി എന്തെങ്കിലും സംസാരിക്കാൻ ഉണ്ടോ..? നീ അബദ്ധം ഒന്നും കാണിക്കില്ല എങ്കിൽ അതിന് മാത്രം ഞാൻ സമ്മതിക്കാം.. അബദ്ധം കാണിച്ചാൽ നിന്റെ കൂടെ അവരെയും എനിക്ക് പറഞ്ഞു വിടേണ്ടി വരും..'
അയാൾ പറഞ്ഞു. ഇഷാനിയോട് അവസാനമായി എന്തെങ്കിലും പറയണം എന്ന് എനിക്ക് തോന്നി. പക്ഷെ അവളെ ഇവരുടെ മുന്നിൽ കാട്ടി കൊടുക്കുന്നത് പോലെ ആകും അത്.
'നിന്റെ ആ ദയ എനിക്ക് വേണ്ടെങ്കിൽ...'
ഞാൻ പറഞ്ഞു
'അവസാനമായി ആരോടും ഒന്നും പറയാനില്ലേ..? നിന്റെ കാമുകിയോട്..? ഒന്നും...?
അയാൾ ഉദ്ദേശിച്ചത് കൃഷ്ണയേ ആയിരിക്കണം.
'പറയാനുള്ളത് പറഞ്ഞിട്ടാണ് ഞാൻ പോന്നത്..'
ഞാൻ പറഞ്ഞു
'എന്ത്...?
സംശയത്തോടെ പിരികം ഉയർത്തി അയാൾ ചോദിച്ചു
'തിരിച്ചു വരുമെന്ന്...'
ഞാൻ ഉറപ്പോടെ പറഞ്ഞു. അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ഒരു വൃത്തികെട്ട ചിരി..
എല്ലാം അവസാനിക്കാൻ പോകുകയാണ് എന്ന് എനിക്ക് മനസിലായി. എനിക്ക് ഇനി ഒന്നും ചെയ്യാനില്ല. ഒന്നു കുതറി ബാലപരീക്ഷണം നടത്തി
💬 Comments
View all comments