0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.2K

നോക്കാം. അത്ര മാത്രം. പക്ഷെ മരണത്തിൽ നിന്നും രക്ഷ നേടാൻ എനിക്ക് സാധിക്കില്ല.. അവസാനമായി സ്നേഹിച്ച മുഖങ്ങൾ എല്ലാം മനസ്സിൽ കൊണ്ട് വരാൻ ഞാൻ ശ്രമിച്ചു.. അച്ഛൻ, അമ്മ, അനി, രാഖി, അനാര, സുഹൃത്തുക്കൾ.. ഒടുവിൽ എന്റെ ഇഷാനിയേയും.. അവളെ ഇനി കാണില്ല എന്ന് ഓർത്തപ്പോ എന്റെ നെഞ്ച് പൊളിഞ്ഞു.. പെട്ടന്നാണ് അവൾ പറഞ്ഞത് എന്റെ മനസിൽ വന്നത്.. ഞാൻ തിരിച്ചു വന്നില്ല എങ്കിൽ അവളും കൂടെ പോകുമെന്ന്.. എന്റെ ഉള്ളിൽ ഭയം ഇരച്ചു കയറി.. ഞാൻ കാരണം അവളുമിപ്പോൾ മരണത്തിലേക്ക് ആണ് പോകുന്നത്. അത് തടയാൻ എനിക്ക് തിരിച്ചു ചെന്നേ മതിയാകൂ.. എനിക്ക് ഇവിടെ നിന്ന് രക്ഷപെട്ടേ മതിയാവൂ.. പക്ഷെ എങ്ങനെ.. പിന്നിൽ നിന്ന ഒരുവന്റെ കയ്യിൽ കത്തി തിളങ്ങുന്നത് കൺകോണിലൂടെ ഞാൻ കണ്ടു.. അതിൽ നിന്നു, ഇവരിൽ നിന്നെല്ലാം ഞാൻ എങ്ങനെ രക്ഷപെടും...? തിളങ്ങുന്ന കത്തി എന്റെ അടുത്തേക്ക് നീങ്ങി..

മരണത്തിന്റെ തിളക്കം ഞാൻ അപ്പൊ കണ്ടു. എന്റെ ദേഹത്ത് ഉള്ള അവരുടെ പിടി ബലമുള്ളത് ആയിരുന്നു. കയ്യ് അനക്കാൻ എനിക്ക് കഴിയുന്നില്ല. ഒന്നെതിർക്കാൻ പോലും കഴിയാതെ ഞാൻ തീരാൻ പോകുന്നു എന്ന് എനിക്ക് മനസിലായി. കത്തിയുടെ വീശലിനായി അയാൾ കയ്യുയർത്തും മുമ്പ് അപ്രതീക്ഷിതമായി മറ്റൊന്ന് സംഭവിച്ചു

ദേവരാജന് പിന്നിൽ നിന്ന താടിക്കാരൻ കയ്യുയർത്തി ഒരു ചുറ്റിക കൊണ്ട് ദേവരാജന്റെ തലയിൽ ആഞ്ഞൊരു അടി.. ഒരു ഞരക്കത്തോടെ അയാൾ കസേരയിൽ നിന്നും താഴെ വീഴുന്നത് ഞങ്ങൾ എല്ലാവരും ഞെട്ടലോടെ കണ്ടു. എന്താണ് സംഭവിക്കുന്നത്...? ഇവൻ ഇവരുടെ ആളല്ലേ..? ദേവരാജന്റെ ആളുകൾ ചതി തിരിച്ചറിഞ്ഞു...

'എടാ

💬 Comments

View all comments