Chapter Title : റോക്കി 6 [സാത്യകി] [Climax]
കുണ്ണേ....'
എന്നേ കൊല്ലാൻ വടിവാൾ ആയി വന്നവൻ താടിക്കാരന് നേരെ കുതിച്ചു. അവന് പിന്നാലെ ബാക്കി ഉള്ളവരും. എന്റെ പിന്നിൽ എന്നേ ചേർത്ത് കസേരയിൽ ഇരുത്തിയ കൈകൾക്ക് ബലം കുറഞ്ഞത് ഞാൻ അറിഞ്ഞു. പൊടുന്നനെ ഞാൻ കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് പിന്നിൽ നിന്നവന്റെ മൂക്കിൽ ഇടിച്ചു.. സകല ശക്തിയും എടുത്തു രണ്ടാമത് ഒന്ന് കൂടെ ഇടിച്ചപ്പോൾ അവൻ നിലത്ത് വീണു.. പിന്നിലായ് മറ്റൊരുവൻ കൂടെ നിൽക്കുന്നുണ്ട്. പക്ഷെ അവൻ എന്റെ അടുത്തേക്ക് വരുന്നില്ല.. മാറി തന്നെ നിൽക്കുകയാണ്.. ഞാൻ മറ്റുള്ളവരെ നോക്കി. അവരാ താടിക്കാരന് നേരെ ആണ് പോകുന്നത്.. ഞാൻ അയാളെ സഹായിക്കണോ...? എനിക്ക് ഒരു ചാൻസ് കിട്ടിയത് അയാൾ കാരണം ആണ്. തിരിച്ചു അയാളെ സഹായിക്കാൻ എനിക്ക് തോന്നി
ഞാൻ ഇരുന്ന കസേര എടുത്തു ഏറ്റവും പിന്നിൽ ആയി ഓടുന്നവന്റെ തലയിൽ ആഞ്ഞു അടിച്ചു. അവൻ അടി കൊണ്ട് നിലത്തേക്ക് വീണു.. ആദ്യം ഓടിയെത്തിയവനെ താടിക്കാരൻ തന്നെ നേരിട്ടു. ചുറ്റിക കൊണ്ട് താടിയിൽ അടി കിട്ടി അവൻ വീണു. പക്ഷെ പിന്നാലെ വന്നവന്റെ കത്തി കൊണ്ടുള്ള വീശ് അയാളുടെ കയ്യിൽ കൊണ്ടു. ചുറ്റിക താഴെ വീണു. കയ്യിൽ നിന്നും ചോര ഒഴുകി.. രണ്ടാമത്തെ വീശ് താടിക്കാരന്റെ കഴുത്തു ലക്ഷ്യമാക്കി ആയിരുന്നു.. പക്ഷെ അതിന് മുന്നേ ഞാൻ അവർക്ക് അരികിലേക്ക് ഓടിയടുത്തു.. ദേവരാജനെ കവച്ചു ചാടി അയാൾ ഇരുന്ന കസേര ഞാൻ വെട്ടിയ കത്തിയിലേക്ക് അടിച്ചു. കത്തിയുടെ ലക്ഷ്യം മാറി.. രണ്ടാമത്തെ വെട്ടിൽ നിന്നും താടിക്കാരൻ രക്ഷപെട്ടു. കത്തി പിടിച്ചവന്റെ അടുത്ത ലക്ഷ്യം ഞാൻ ആയിരുന്നു.
💬 Comments
View all comments