0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.2K

എനിക്ക് നേരെ അവൻ കത്തി ആഞ്ഞു വീശി. പിന്നോട്ട് വേഗത്തിൽ മാറി ഞാൻ അതിൽ നിന്നും ഒഴിഞ്ഞു.. ഈ സമയം കൊണ്ട് കയ്യിൽ കിട്ടിയ ചെടിച്ചട്ടി എടുത്തു താടിക്കാരൻ അയാളുടെ തലയിൽ അടിച്ചു. ഒരു അലർച്ചയോടെ അയാളും നിലം പതിച്ചു.. അപ്പോളേക്കും കസേരയുടെ അടി കൊണ്ട് വീണവൻ എനിക്ക് നേരെ ഓടി എത്തിയിരുന്നു.. ഞാൻ അവന്റെ അടിയിൽ നിന്നും കുനിഞ്ഞു ഒഴിഞ്ഞു മാറി അവനെ അരയിൽ തൂക്കി എടുത്തു ഡൈനിങ് ടേബിളിലേക്ക് എറിഞ്ഞു.. ഒരു വലിയ ശബ്ദത്തോടെ ഡൈനിങ് ടേബിൾ തകർന്നു വീണു...

പെട്ടന്ന് തന്നെ ഞാൻ നിലത്ത് കിടന്ന ചുറ്റിക എടുത്തു കയ്യിൽ പിടിച്ചു. ദൂരെ പിന്നിൽ നിൽക്കുന്ന ഗുണ്ട ഇപ്പോളും ഞങ്ങളുടെ അടുത്തേക്ക് വരുന്നില്ല. അയാൾ കയ്യിൽ ഒരു കത്തിയും മുറുക്കെ പിടിച്ചു എന്നെയും താടിക്കാരനെയും മാറി മാറി നോക്കുകയാണ്.. ആ സമയം എന്റെ ആദ്യത്തെ ഇടി കൊണ്ടവൻ പതിയെ എഴുന്നേറ്റ് വന്നു. ഞാൻ ഓടി അവന്റെ അടുത്ത് ചെന്നു ചുറ്റിക കൊണ്ട് മൂക്കിൽ പിന്നയും ഒരിടി കൊടുത്തു. താഴെ വീഴുന്നതിന് മുന്നേ അവന്റെ മൂക്കിൽ രണ്ടെണ്ണം കൂടി ഞാൻ കൊടുത്തു.. ഇത് കണ്ട് കൊണ്ടാവണം ദൂരെ മാറി നിന്നവൻ ഞങ്ങളെ ഉപേക്ഷിച്ചു ഓടി രക്ഷപെടാൻ ശ്രമിച്ചു. അവൻ ഓടി വാതിലിന് അടുത്ത് എത്താറായപ്പോളേക്കും ഞാൻ കയ്യിലിരുന്ന ചുറ്റിക വായുവിൽ കറക്കി കയ്യിൽ പിടിച്ചു അയാളുടെ തല ലക്ഷ്യമാക്കി ഒരേർ എറിഞ്ഞു.. വാതിൽ കടന്നു വെളിയിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ചുറ്റിക അയാളുടെ തലയ്ക്കു പിന്നിൽ ശക്തിയായി വന്നടിച്ചു. വാതിൽപ്പടിയിൽ അവൻ കുഴഞ്ഞു വീണു..

💬 Comments

View all comments