0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.2K

വീണിട്ടും നിരങ്ങി പുറത്തേക്ക് പോകാൻ അയാൾ ശ്രമിച്ചു..

അപ്പോളാണ് മുറ്റത്ത് ഒരു വണ്ടി വന്നലച്ചു നിൽക്കുന്ന ശബ്ദം ഞാൻ കേട്ടത്.. ഇവരുടെ ആളുകൾ ആയിരിക്കും. ഞാൻ നിലത്തു ആയുധത്തിനായി പരതി. താഴെ വീണു കിടക്കുന്ന വടിവാൾ എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ അതെടുത്തു കയ്യിൽ മുറുക്കെ പിടിച്ചു. കൂടെ നിന്ന താടിക്കാരനെ ഞാൻ നോക്കി. അയാൾ കയ്യിൽ നിന്ന് വരുന്ന ചോര പൊത്തി നിൽക്കുകയാണ്. തമ്മിൽ ഒന്നും പറഞ്ഞില്ല എങ്കിൽ അയാൾ എന്റെ ശത്രു അല്ല എന്ന് എനിക്ക് മനസിലായിരുന്നു..

വണ്ടിയിൽ നിന്നും ആളുകൾ ഇറങ്ങി അകത്തേക്ക് വരാൻ തുടങ്ങി. പുറത്തേക്ക് ഇഴഞ്ഞു പോയ ഗുണ്ട പെട്ടന്ന് പിന്നിലേക്ക് തിരിച്ചു ഇഴയാൻ തുടങ്ങി. എന്തോ കണ്ട് പേടിച്ചിട്ടെന്ന പോലെ.. ആരാണ് വന്നിരിക്കുന്നത്..? ഞാൻ വടിവാളിൽ മുറുക്കെ പിടിച്ചു വാതിൽക്കലേക്ക് നോക്കി. താഴെ കിടന്ന ഗുണ്ടയുടെ മുഖത്ത് മരണഭയം ഉണ്ട്.. അയാളുടെ അടുത്തേക്ക് ഒരു കറുത്ത മുണ്ട് ഉടുത്ത മെലിഞ്ഞ ആൾ നടന്നു വന്നത് ഞാൻ കണ്ടു.. കാറിൽ വന്നത് മറ്റാരും അല്ല.. മഹാനാണ്....

എന്റെ കയ്യിൽ മുറുകിയിരുന്ന വടിവാൾ അയഞ്ഞു താഴെ വീണു.. മഹാനെയും കൂടെ ഉള്ളവരെയും കണ്ട് താഴെ വീണു കിടക്കുന്നവർ രക്ഷപെടാൻ വേണ്ടി ഒടിഞ്ഞു ചതഞ്ഞു എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ അപ്പോളേക്കും ഞങ്ങളുടെ ആൾക്കാർ ഓടിയെത്തി എല്ലാത്തിനെയും ഇടിച്ചു കൂട്ടാൻ തുടങ്ങി. മഹാൻ എന്റെ മുന്നിൽ വന്നു എന്നേ ദേഷ്യത്തോടെ നോക്കി

'കഴുത...'
മഹാൻ എന്നേ ശകാരിച്ചിട്ട് എന്റെ പിന്നിൽ നിന്ന താടിക്കാരനെ നോക്കി
'എന്തെങ്കിലും പറ്റിയോടാ...?

'ഹേയ്.. ഇത് ഒരു പോറലേ ഉള്ളു..'

💬 Comments

View all comments