0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 314.7K

ചവിട്ട് കിട്ടിയിരുന്നു.. അതിന്റെ ആഘാതത്തിൽ ഞാനും കുറച്ചു മുന്നിലേക്ക് വീണു.. വീണു കിടക്കുന്ന എന്നെ ചവിട്ടാൻ വേറൊരുവൻ വേഗത്തിൽ വന്നടുത്തെങ്കിലും കിടന്നിടത്തു നിന്ന് അവന്റെ കാലിൽ ചവിട്ടി അവനെ ഞാൻ വീഴ്ത്തി.. കിക്ക് അപ്പ് അടിച്ചു എഴുന്നേറ്റ് ഞാൻ ചുറ്റും നിരീക്ഷിച്ചു..

അവര് എട്ട് പേരുണ്ട്.. ഒരാൾ ദൂരെ മാറ്റി ഓൺ ആക്കി ഇട്ടിരിക്കുന്ന തവേര വണ്ടിയിൽ ഇരിക്കുകയാണ്. ബാക്കി ഉള്ളവർ എനിക്ക് ചുറ്റും.. പെട്ടന്ന് പണി തന്നു ഇവിടുന്ന് സ്‌കൂട്ട് ആകാനുള്ള പരുപാടി ആണെന്ന് തോന്നുന്നു. ഇവന്മാർ ഏഴിനെയും ഒറ്റയ്ക്ക് അടിച്ചു വീഴ്ത്താൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. എന്റെ കയ്യിൽ ആണേൽ ഇവർക്കിട്ട് പണിയാൻ ഒരു മൈരുമില്ല.. അല്ല ഒന്നുണ്ട്... ബൈക്കിന്റെ ചാവി.. ഈ സമയത്തു പുല്ലും ആയുധം ആക്കണം.. ഞാൻ ചാവി പോക്കറ്റിൽ നിന്ന് പതിയെ കൈകൾക്ക് ഇടയിൽ ഒളിപ്പിച്ചു.. അവരത് ശ്രദ്ധിച്ചില്ല..

വട്ടം കറങ്ങി എന്റെ പിന്നിലൂടെ എന്റെ കൈകൾ പിടിച്ചു കെട്ടാൻ വന്ന പൂറിമോനാണ് എന്റെ താക്കോൽ വക കുത്ത് ആദ്യം കിട്ടിയത്.. കൊരവള്ളി ഭാഗത്തു ആയത് കൊണ്ട് പെട്ടന്ന് ശ്വാസം കിട്ടാതെ അവൻ തൊണ്ടയ്ക്ക് കൈ വച്ചു.. കൈകൾക്ക് ഇടയിൽ ചാവി ഉണ്ടെന്നത് അറിയാതെ വന്ന രണ്ടെണ്ണത്തിന് കൂടെ ഞാൻ സർപ്രൈസ് കൊടുത്തു.. ഒരുത്തനു തലയിലും ഒരുത്തനു പള്ളയ്ക്കും..

ഇത് കണ്ട് ആദ്യം എന്നോട് സംസാരിച്ച ബുൾഗാൻ താടി ഷർട്ടിന് പിന്നിൽ നിന്നും കമ്പി വടി ഊരി എടുത്തു. അയാളുടെ മാത്രം അല്ല കൂടെ നിന്ന എല്ലാവരുടെ കയ്യിലും കമ്പികൾ പ്രത്യക്ഷപ്പെട്ടു.. ഞാൻ ഇവർക്കിടയിൽ പെട്ടു.. ആകെ ഉള്ള വഴി

💬 Comments

View all comments