Chapter Title : റോക്കി 6 [സാത്യകി] [Climax]
തന്നേ നേരം വെളുക്കാറായി..
'അവൾ..?
ഞാൻ ചോദിച്ചു
'ഉറങ്ങി..'
ലച്ചു പറഞ്ഞു
'വീട്ടിൽ എന്ത് പറഞ്ഞു..?
ഞാൻ ചോദിച്ചു
'ഞങ്ങൾ ചേച്ചിയുടെ കൂടെ ഉണ്ടെന്ന് പറഞ്ഞു. അവൾ ഷൂട്ടിന്റെ കാര്യം ആയിട്ട് ഷോപ്പിൽ ആണ്.. ലേറ്റ് ആയാലും വരുമെന്ന് പറഞ്ഞു..'
ലച്ചു പറഞ്ഞു
ഞാൻ മുറിയിലേക്ക് കയറി. കൃഷ്ണ ഇഷാനിയുടെ മടിയിൽ കിടന്നു നല്ല ഉറക്കം ആയിരുന്നു. ഇഷാനി പക്ഷെ ഉറങ്ങിയിട്ടില്ലായിരുന്നു. എന്നെ കണ്ട് അവൾ മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കൃഷ്ണ ഉണരും എന്ന ചിന്തയിൽ അവൾ അത് ഉപേക്ഷിച്ചു
'എങ്ങനുണ്ട്...?
ഞാൻ പതിയെ ചോദിച്ചു
'കുഴപ്പമില്ല.. ഇടയ്ക്ക് കുറച്ചു കരഞ്ഞു..'
അവളും പതിയെ പറഞ്ഞു.
'കഴിച്ചോ..? ഫുഡ് എടുത്തു വച്ചിട്ടുണ്ട്..'
'കഴിച്ചോളാം.. നിങ്ങളോ..?
ഞാൻ ചോദിച്ചു
'ഇവൾ കുറച്ചേ കഴിച്ചുള്ളൂ.. ലച്ചു കുറെ നിർബന്ധിച്ചിട്ടാ കഴിച്ചത്..'
ഇഷാനി പറഞ്ഞു. അവൾ ലക്ഷ്മിയെ ലച്ചു എന്ന് അങ്ങനെ വിളിക്കാറില്ല
'നീയൊ...?
ഞാൻ ചോദിച്ചു
'എനിക്ക് വിശന്നില്ല..'
അവൾ പറഞ്ഞു
കൃഷ്ണ ഉറങ്ങുന്നത് കൊണ്ട് അവളോട് കൂടുതൽ സംസാരിക്കാൻ ഞാൻ നിന്നില്ല. മേശപ്പുറത്തു ഫുഡ് വാങ്ങിച്ചത് ഇരുപ്പുണ്ടായിരുന്നു. വിശപ്പ് ഉണ്ടേലും എനിക്ക് കഴിക്കാൻ തോന്നിയില്ല. ഞാൻ ഫ്രിഡ്ജ് തുറന്നു ഒരു കുപ്പി തണുത്ത വെള്ളം കുടിച്ചു. നല്ല പരവേശം ഉള്ളത് കൊണ്ട് ഒരു കുപ്പി വെള്ളം മുഴുവൻ ഞാൻ തീർത്തു.. ദേഹത്തു മൊത്തത്തിൽ ഒരു ക്ഷീണം ഉള്ളത് കൊണ്ട് ഒന്ന് കുളിക്കാമെന്ന് കൂടി ഞാൻ വച്ചു. ഷവറിന് അടിയിൽ നിന്ന് നടന്ന കാര്യങ്ങളെ കുറിച്ചെല്ലാം ഞാൻ മനസ്സിൽ ചിന്തിച്ചു.. പലതും ഓർക്കുമ്പോ തന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉള്ളവ. അങ്കിൾ
💬 Comments
View all comments