Chapter Title : റോക്കി 6 [സാത്യകി] [Climax]
എന്ന് ചെറുപ്പം മുതൽ വിളിച്ചു നടന്നവന്റെ ഒക്കെ തനി സ്വരൂപം ഇന്ന് കണ്ടപ്പോ എന്തോ മുഴുവൻ ആയി ഉൾക്കൊള്ളാൻ കഴിയാത്തത് പോലെ. എല്ലാം അവിടെ കൊണ്ട് അവസാനിച്ചു എന്ന് ഓർത്തപ്പോ മനസിന് ഒരു തരി ആശ്വാസം കിട്ടി
കുളി കഴിഞ്ഞു ഡ്രസ്സ് മാറി ഞാൻ വാതിൽക്കൽ വന്നു. സമയം നാല് ആകാറായി. റോഡിനു മുന്നിൽ ഞങ്ങളുടെ ആൾക്കാർ ഇപ്പോളും നിൽപ്പുണ്ട് ഞങ്ങൾക്ക് കാവലായി. അവരോട് ഞാൻ കുറച്ചു നേരം സംസാരിച്ചു. പൊക്കോളാൻ പറഞ്ഞെങ്കിലും അവർ കൂട്ടാക്കിയില്ല. അവർ വണ്ടിയിൽ തന്നെ ഇരുന്നു. അവരോട് സംസാരിച്ചിട്ട് മുറ്റത്തേക്ക് തിരിച്ചു വന്നപ്പോൾ ലച്ചു വാതിൽക്കൽ പടിയിൽ ഇരിപ്പുണ്ടായിരുന്നു.. ഞാനും അവളുടെ ഒപ്പം ചെന്നു ഇരുന്നു
'നീ കഴിച്ചില്ലേ..?
അവൾ എന്നോട് ചോദിച്ചു
'എനിക്ക് വേണ്ട..'
ഞാൻ പറഞ്ഞു
'പപ്പി ഇപ്പൊ വരും. അവിടുന്ന് ഇറങ്ങിയിട്ടുണ്ട്..'
ലച്ചു പറഞ്ഞു
'അവളോട് പറഞ്ഞോ..?
ഞാൻ ചോദിച്ചു
'ഇല്ല.. നമ്മുടെ കാര്യം അറിഞ്ഞതിൽ അവൾ വയലന്റ് ആയി എന്ന് മാത്രേ ഞാൻ പറഞ്ഞിട്ടുള്ളു.. പപ്പിക്ക് എങ്ങനാടാ നമ്മുടെ കാര്യം അറിയുന്നേ...?
ലച്ചു എന്നോട് ചോദിച്ചു
'അതന്നു നിന്റെ അച്ഛന്റെയും അമ്മയുടെയും വെഡിങ് അന്നിവേഴ്സറിക്ക് നമ്മളെ കണ്ട് അവൾക്ക് ഡൌട്ട് ഉണ്ടായിരുന്നു. പിന്നെ എന്നോട് വന്നു ചോദിച്ചപ്പോൾ തന്നെ അവൾക്ക് മനസിലായി.. ഞാൻ പിന്നെ നിന്നോട് പറഞ്ഞില്ല എന്നെ ഉള്ളു..'
ഞാൻ പറഞ്ഞു. എന്റെ ഉള്ളിൽ ഇനി ഒരു ബോംബ് കൂടെ പൊട്ടാതെ ഇരിക്കുന്നുണ്ട്. അത് പദ്മയുമായുള്ള ചുറ്റിക്കളി ആയിരുന്നു. അവളായി അത് ആരോടും പറയില്ല ഞാനായും പറയാൻ പോണില്ല. അത് കൊണ്ട് അതിനി പൊട്ടാൻ
💬 Comments
View all comments