0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.2K

സാധ്യത ഇല്ലെന്ന് എനിക്ക് തോന്നി..

'നീ ആരെയോ ഭയങ്കരമായി തല്ലിയെന്ന് അവൾ പറഞ്ഞു..'
ലച്ചു എന്നെ നോക്കി പറഞ്ഞു

'ആ.. ഒരുത്തൻ.. ഒരു നായിന്റെ മോൻ.. അവളെ പേടിപ്പിച്ചു.. എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല...'
ഞാൻ പറഞ്ഞു

'എടാ.. അവൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ.. അവർ അവളെ...?
ലച്ചു വിഷണ്ണയായ് ചോദിച്ചു

'ഹേയ്.. അവർ ഒന്നും ചെയ്തില്ല...'

'പക്ഷെ അവൾ വല്ലാതെ പേടിച്ചു.. ഒരു തവണ ഉറക്കം ഉണർന്ന് വല്ലാതെ പേടിച്ചു കരഞ്ഞു.. എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു.. ഇഷാനി ആണ് അവളെ പിന്നെ ആശ്വസിപ്പിച്ചത്.. ഞാൻ ചേച്ചി ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല..'
ലച്ചു പറഞ്ഞു

'അങ്ങനെ പറയാതെ. നീയും ആ ഷോക്കിൽ അല്ലായിരുന്നോ.. അത് കൊണ്ടാണ്..'
ഞാൻ അവളുടെ കയ്യിൽ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു

'അല്ല.. എനിക്ക് ഷോ ഓഫിന്റെ തന്റെടവും മനക്കരുത്തും മാത്രമേ ഉള്ളു.. അതെനിക്ക് ഇന്ന് മനസിലായി..'
ലച്ചു വിഷാദം നിറഞ്ഞ ഒരു ചിരിയോടെ പറഞ്ഞു

'എല്ലാവർക്കും സ്ട്രോങ്ങ്‌ ആയിട്ടുള്ളതും വീക്ക്‌ ആകുന്നതുമായ സമയം ഉണ്ട്.. അതൊന്നും കാര്യം ആക്കാതെ..'

'നീ ലക്കി ആണ് എന്തായാലും.. വെരി വെരി ലക്കി.. ഷീ ഈസ്‌ ഏ ജെം മാൻ...'
ലച്ചു ഇഷാനിയെ കുറിച്ചാണ് പറഞ്ഞത്

'ഐ നോ.. '
ഞാൻ പറഞ്ഞു

'അവളോട് കാണിച്ചു കൂട്ടിയത് ഒക്കെ ഓർക്കുമ്പോ എനിക്ക് ഇപ്പൊ ഭയങ്കര റിഗ്രറ്റ്.. ഞാൻ.. ഞാൻ അവളോട് സോറി പറഞ്ഞെടാ..'
ലച്ചു പറഞ്ഞു

'എന്നിട്ട് അവൾ എന്ത് പറഞ്ഞു..?

'അവളതൊന്നും കാര്യം ആക്കുന്നില്ല. അതൊക്കെ മറന്നു കളഞ്ഞു എന്നൊക്കെ പറഞ്ഞു.

💬 Comments

View all comments