0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.2K

അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് വീടിന് മുന്നിൽ ഒരു കാർ വന്നു നിന്നത്. പെട്ടന്ന് മഹാന്റെ ആളുകൾ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി. ഞാൻ എഴുന്നേറ്റ് കൈ കൊണ്ട് കുഴപ്പമില്ല എന്ന് കാണിച്ചു.. വണ്ടിയിൽ പദ്മ ആയിരുന്നു..

ഞങ്ങൾ കൃഷ്ണയെ പതിയെ തട്ടി വിളിച്ചു എഴുന്നേൽപ്പിച്ചു. അവൾ ലച്ചുവിന്റെ കയ്യിൽ തോൾ ചായ്ച്ചു പതിയെ നടന്നു കാറിലേക്ക് കയറി.. നല്ല ഉറക്കം കണ്ണുകളിൽ തട്ടി നിൽക്കുന്നത് കൊണ്ട് കാറിൽ കയറിയപ്പോൾ തന്നെ അവൾ ലച്ചുവിന്റെ മടിയിൽ കിടന്നു ഉറങ്ങാൻ തുടങ്ങി..

അവർ കാറിൽ കയറി പോയി കഴിഞ്ഞാണ് ഞാനും ഇഷാനിയും ശരിക്കൊന്ന് സംസാരിക്കുന്നത്.. സംസാരത്തിന് മുമ്പ് വീടിന് ഉള്ളിലേക്ക് കയറിയ നിമിഷം തന്നെ ഇഷാനി എന്റെ ദേഹത്തേക്ക് ഒരു കുട്ടിയെ പോലെ പാഞ്ഞു കയറി.. എന്റെ മുഖം മുഴുവൻ അവൾ ചുംബനം കൊണ്ട് മൂടി.. അവളുടെ കവിളിലും ചൊടിയിലും കണ്ണിലും എല്ലാം ഞാനും മുത്തമേകി..

'ഞാൻ എന്ത് മാത്രം ടെൻഷൻ അടിച്ചെന്നോ നീ വരാൻ താമസിച്ചപ്പോ..'
അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് പരിഭവം പറഞ്ഞു

'എന്തയാലും വരുമെന്ന് പറഞ്ഞ പോലെ ഞാൻ വന്നില്ലേ..'

'നീ എവിടാ പോയെ..?
എന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു

'ഇതിനെല്ലാം തുടക്കമിട്ട ഒരാളുടെ അടുത്തേക്ക്..'
ഞാൻ പറഞ്ഞു

'എന്നിട്ട്...?
ഞാൻ അടുത്ത് ഉണ്ടായിട്ടും അത് കേട്ടപ്പോ എന്തോ അപകടം കേട്ടത് പോലെ അവൾ ഭയന്നു കൊണ്ട് ചോദിച്ചു

'ഇനി അയാൾ പ്രശ്നത്തിന് വരില്ല..'
ഞാൻ പറഞ്ഞു

'നീ.....?
ഇഷാനിക്ക് അതിൽ കൂടുതൽ ചോദിക്കാൻ കഴിഞ്ഞില്ല

'ഞാൻ അല്ല...'
ഞാൻ അവളോട്

💬 Comments

View all comments