0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.2K

പറഞ്ഞു. എന്റെ കൈ കൊണ്ടല്ല അയാൾ അവസാനിച്ചത് എന്ന് അവൾക്ക് മനസിലായി. അവൾക്ക് വല്ലാത്തൊരു ആശ്വാസം കിട്ടി. അതും ഉമ്മയായി പരിണമിച്ചു..

നേരം വെളുത്തപ്പോ തൊട്ട് വീട്ടിൽ നിന്നൊരു കോൾ ഞാൻ പ്രതീക്ഷിച്ചിരുന്നു.. ഒടുവിൽ അത് വന്നു.. അച്ഛൻ ആയിരുന്നു വിളിച്ചത്. ദേവരാജൻ അങ്കിൾ ആക്‌സിഡന്റ് ആയി മരിച്ചു എന്ന്.. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തത് പോലെ ഞാൻ എല്ലാം കേട്ടു. ശവമടക്ക് വൈകുന്നേരം ആയിരുന്നു. വയ്യെങ്കിലും അവസാനമായി സുഹൃത്തിനെ കാണാൻ അച്ഛൻ വന്നു. വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാനും അവിടെ ചെന്നിരുന്നു. തന്റെ കുടുംബം തകർത്തവന്റെ മരണത്തിൽ കണ്ണ് നിറയ്ക്കുന്ന അച്ഛനെ ഞാൻ കണ്ടു.. പണ്ട് ചെയ്തതിന് എല്ലാം അച്ഛനുള്ള കണക്ക് ഇങ്ങനെ ആയിരിക്കും വീടുന്നത്.. സത്യം പറഞ്ഞാൽ ആ മനസ്സ് കൂടുതൽ വേദനിക്കുമെന്ന് തോന്നിയത് കൊണ്ട് ഞാനും മഹാനും അച്ഛനിൽ നിന്ന് എല്ലാം മറച്ചു വച്ചു.. ആക്‌സിഡന്റിന് പിന്നാലെ പോലീസ് വരുമോ എന്ന് എനിക്കൊരു പേടി ഉണ്ടായിരുന്നു.. മഹാൻ സ്വാധീനവും ഉപയോഗിച്ച് കാണണം. അങ്ങനെ ഒന്നും ഉണ്ടായില്ല.. കൊള്ളി വയ്ക്കാൻ പോലും ഒരു ബന്ധു ഇല്ലാതെ ദേവരാജൻ എന്ന ചെകുത്താൻ ഒടുങ്ങി...

എന്റെ മനസ്സിൽ മിച്ചം നിന്ന ഏക ടെൻഷൻ കൃഷ്ണയുടെ മാനസിക ആരോഗ്യം ആയിരുന്നു. അന്നത്തെ ഷോക്ക് അവളെ വല്ലാതെ പിടിച്ചു കുലുക്കിയോ എന്നെനിക്ക് പേടി ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ എന്റെ നിർബന്ധം കൊണ്ട് കൃഷ്ണ ഒരു സൈക്കോളജിസ്റ്റ് നെ കണ്ടു.. ചെറിയൊരു ഷോക്ക് അല്ലാതെ അവൾക്ക് വലിയ പ്രശ്നം ഒന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.. അത് കൊണ്ട് തന്നെ

💬 Comments

View all comments