0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 314.7K

മാറാൻ കഴിഞ്ഞില്ല. എന്റെ നെറ്റിയിൽ ആണ് അത് വന്നു അടിച്ചത്.. ആദ്യത്തെ വീശലിന്റെ അത്രയും പവർ ഭാഗ്യത്തിന് അതിനില്ലായിരുന്നു.. എന്നാലും തലയ്ക്കു നല്ല വേദന എടുത്തു.. ഒരു നിമിഷം ഞാൻ ഒന്ന് ബ്ലാങ്ക് ആയി പോയി.. അപ്പോൾ കിട്ടി പുറത്തിനും കൈക്കും എല്ലാം ഓരോന്ന്...

വീണ്ടും തലയ്ക്കു നേരെ വന്ന അടി ഞാൻ പെട്ടന്ന് കൈ കൊണ്ട് തടുത്തു കയറി പിടിച്ചു.. അധികം വണ്ണമുള്ള കമ്പി വടി അല്ല.. അടിച്ചാൽ തല പിളർന്നു വരാൻ പാകത്തിന് ഉള്ളതൊന്നുമല്ല.. എന്നാലും കൊണ്ടാൽ നല്ല വേദന എടുക്കും.. എന്റെ നെറ്റിയിൽ വല്ലാത്ത ചൂട് എനിക്ക് അനുഭവപ്പെട്ടു.. ചോര പൊടിയുന്നത് ആകാം.. തടുത്തു പിടിച്ച കമ്പി വാങ്ങാൻ ആയി ഞാൻ ബലം പ്രയോഗിച്ചു. അടിക്കാൻ ഓങ്ങിയവനും അതിന്റെ മറ്റേ ഭാഗത്തു നിന്നും ബലം പിടിച്ചു.. ഒരു കമ്പി എന്റെ കയ്യിൽ ഉണ്ടേൽ പിന്നെയും എനിക്ക് ഒരു ചാൻസ് ഉണ്ട്.. പക്ഷെ ആ വലിക്കിടയിൽ എന്റെ തോളിന് ഒരു അടി കൂടെ കിട്ടിയപ്പോൾ ഞാൻ ആ ബലപരീക്ഷണം അവസാനിപ്പിച്ചു..

അടുത്ത രണ്ട് അടികളിൽ നിന്ന് എങ്ങനെയോ ഞാൻ ഒഴിഞ്ഞു മാറി പിന്നിലേക്ക് തിരിഞ്ഞപ്പോൾ എന്റെ തലക്ക് നേരെ ഒരു അടി വരുന്നത് കണ്ട് ഞാൻ കൈ ക്രോസ് വച്ചു അത് തടഞ്ഞു.. തലയിൽ കൊണ്ടില്ല എങ്കിലും എന്റെ കയ്യിൽ അത് കൊണ്ടു.. എനിക്ക് നല്ലോണം നൊന്തു.. ആ കൂട്ടത്തിൽ തന്നെ എന്തോ പൊട്ടിത്തകരുന്ന ശബ്ദവും ഞാൻ കേട്ടു. എന്റെ കയ്യിലെ എല്ല് വല്ലതും ആണോ എന്നാണ് ഞാൻ ആദ്യം സംശയിച്ചത്.. പിന്നെ ആണ്

💬 Comments

View all comments