Chapter Title : റോക്കി 6 [സാത്യകി] [Climax]
ഊഹിക്കാൻ പോലും ഇട തരാതെ അടുത്തുള്ള റോസിന്റെ കയ്യിൽ ഇരുന്ന കവറിൽ നിന്നും മഞ്ഞ ചായം എടുത്തു അവൾ എന്റെ മുഖത്ത് എറിഞ്ഞു... എന്നിട്ട് ചിരിച്ചു കൊണ്ട് - ഇത്രയും ദിവസം അവളിൽ നിന്ന് എനിക്ക് കിട്ടാതിരുന്ന ആ ചിരി നൽകി കൊണ്ട് അവൾ പറഞ്ഞു
'ഹാപ്പി ഹോളി....'
എന്റെ സമയം നിശ്ചലം ആയത് പോലെ തോന്നി.. ഞാൻ അവിടെ നിശ്ചലമായപ്പോൾ എന്റെ മനസ് പിന്നിലേക്ക് സഞ്ചരിച്ചു. ഞങ്ങൾ ഉറ്റ സുഹൃത്തുക്കൾ ആയിരുന്ന നാളുകളിലേക്ക്.. അവിടെ വച്ചു ഞങ്ങൾ കാണിച്ച തമാശകളിലേക്ക്, ഞങ്ങൾ പരസ്പരം കൈമാറിയ സ്വാതന്ത്ര്യത്തിലേക്ക്.. അത് പോലെ ഒന്നാണ് ഇപ്പോൾ ഇവിടെയും സംഭവിച്ചിരിക്കുന്നത്.. ഇഷാനി എന്നോട് ഇങ്ങനെ പെരുമാറുമെന്ന് ഞാൻ തീരെ കരുതിയത് അല്ല.. അവൾക്ക് എന്ത് മാറ്റമാണ് ഉണ്ടായത് എന്ന് എനിക്ക് മനസിലായില്ല.. എന്റെ ചുറ്റും ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ഒന്നും മനസിലായില്ല.. കൃഷ്ണയ്ക്ക് പക്ഷെ പിടികിട്ടി.. താൻ രണ്ട് ദിവസം മുമ്പ് ഫയർ ആയത് ഇഷാനിക്ക് കൊണ്ടെന്നതിന്റെ തെളിവ് ആണ് ഇപ്പൊ ഉള്ള ഈ ഒട്ടൽ എന്ന് അവൾക്ക് മനസിലായി.. പക്ഷെ ഞാൻ ഇതൊന്നും അറിയാതെ അവളെ തന്നെ നോക്കി നിൽക്കുകയിരുന്നു...
'മുക്കെടാ അവളെ കളറിൽ...'
എന്റെ അകക്കിനവുകളെ തകർത്തത് ആഷിക്കിന്റെ അലർച്ച ആയിരുന്നു.. ഞാൻ അപ്പോൾ കണ്ടത് കളർ മുഖത്ത് തേക്കാതെ ഇരിക്കാൻ മുഖം പൊത്തി നിൽക്കുന്ന ഇഷാനിയുടെ തലയിലൂടെ ചുമന്ന കളർ ഒഴിക്കുന്ന ആഷിയെ ആണ്..
'എടാ എനിക്ക് കടയിൽ പോകേണ്ടതാ.. പ്ലീസ് പ്ലീസ്...'
ഇഷാനി അവനോട് കെഞ്ചുന്നത് ഞാൻ കേട്ടു.. അവനുണ്ടോ വിടുന്നു
'ഇന്ന് ഹോളി ആയത് കൊണ്ട് നീ ലീവ്...'
അവളെ നിറങ്ങളിൽ കുളിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു.. അവന്റെ ഒപ്പം ബാക്കി എല്ലാവരും ഉണ്ടായിരുന്നു.. സ്വബോധം തിരിച്ചു കിട്ടിയ ഞാനും അവരുടെ ഒപ്പം ചേർന്നു...
വിശന്നു ചാകാൻ കിടന്നവന് അക്ഷയ പാത്രം കിട്ടിയ അവസ്‌ഥ ആയിരുന്നു എന്റേത്.. എന്റെ മനസ് എത്രത്തോളം സന്തോഷത്തിൽ തുടിക്കുന്നുണ്ട് എന്ന് എനിക്ക് പറഞ്ഞറിയിക്കാൻ സാധിച്ചില്ല.. എല്ലാം പഴയത് പോലെ ആയിരിക്കുന്നു.. ഇഷാനി എന്റേത് ആയിരിക്കുന്നു...
പെട്ടന്ന് ആ ചിന്തകൾക്ക് മേൽ ഞാൻ ഒരല്പം കൂടി ആഴം കൊണ്ടു.. അവളിപ്പോ എന്നോട് കാണിച്ചത് സൗഹൃദം ആണ്.. അതിന് പഴയത് പോലെ പ്രണയം ആയി ബന്ധം ഒന്നും ഉണ്ടാവണം എന്നില്ല. ഫെയർവെൽ അന്ന് അവളോട് സംസാരിച്ച കാര്യം രേണു എന്നോട് പറഞ്ഞിരുന്നു. അവൾ പഴയത് പോലെ ആക്റ്റീവ് ആകുക ആണ് എനിക്ക് വേണ്ടതെന്നു താൻ പറഞ്ഞെന്ന് രേണു പറഞ്ഞിരുന്നു.. ഒരുപക്ഷെ അതാവും ഇത്.. ഇഷാനി ഞങ്ങളുടെ പഴയ ഇഷാനി ആയി തിരിച്ചു വന്നതാണ്.. എന്റെ ഇഷാനി ആയല്ല...
അതാലോചിച്ചു എനിക്ക് വിഷമം ഒന്നും ഉണ്ടായില്ല.. ഇത് തന്നെ ആണ് ശരി.
💬 Comments
View all comments