Chapter Title : റോക്കി 6 [സാത്യകി] [Climax]
കഴിഞ്ഞു വന്നവന്റെ മുട്ട് കാലിനും.. കാലിന് അടി കൊണ്ട് അവൻ നിലത്ത് ഇരുന്നപ്പോ അവന്റെ തല നോക്കി നല്ല രണ്ടെണ്ണം കൊടുക്കാനും ഞാൻ വിട്ടില്ല.. കുറച്ചു മുന്നേ ഈ കുണ്ണ എന്റെ മുതുക് നോക്കി തന്നതിന് ഞാൻ തിരിച്ചു കൊടുത്തു..
അടുത്തവൻ ഈ അടി കണ്ട് തിരിഞ്ഞു ഓടാൻ നോക്കിയത് കൊണ്ട് അവന്റെ പുറത്തിന് മാത്രമേ കൊടുക്കാൻ പറ്റിയുള്ളൂ.. ബുൾഗാൻ മൈരൻ പിന്നെയും രോഷത്തോടെ എന്റെ അടുത്തേക്ക് വന്നപ്പോൾ വടി കറക്കി അവന്റെ കൈ മോട്ട ലക്ഷ്യമാക്കി ഒരു വീശ് വീശി.. കമ്പി താഴെ ഇട്ട് അവൻ കൈ കുടഞ്ഞു.. അടുത്ത് വന്നവനെല്ലാം ഞാൻ കൊടുത്തു.. പൊതിരെ കൊടുത്തു.. അടുത്ത് വരാതെ ഒഴിഞ്ഞു നിക്കുന്നവനെ ഓടിച്ചിട്ട് അടിച്ചു.. കമ്പി ചുമ്മാ കറക്കാൻ പഠിച്ചാൽ പോരാ ഇങ്ങനെ അടിക്കാൻ കൂടി പഠിക്കണം എന്ന് ഞാൻ അവരോട് പറയാതെ പറഞ്ഞു..
'പറങ്കി... വന്നു കേറടാ....'
വണ്ടിയിൽ ഇരിക്കുന്ന കൂട്ടാളി ബുൾഗാൻ താടിയെ വിളിച്ചു... പണി മതിയാക്കി പോകാനാണ് അവൻ വിളിച്ചത്.. പക്ഷെ ബുൾഗാൻ മൈരൻ അത് കേൾക്കാത്ത പോലെ നിന്നു.. എല്ലാവരും ക്ഷീണിച്ചിട്ടുണ്ട്.. മിക്കവരുടെയും ദേഹം പൊട്ടി ചോരയും വരുന്നുണ്ട്.. ഇപ്പോൾ എല്ലാവരും എന്റെ അടുത്ത് നിന്ന് നല്ല അകലം ഇട്ടാണ് നിൽക്കുന്നത്.. ഞാൻ ചുറ്റും നോക്കിയപ്പോ ഞാൻ ചവിട്ടി നിലത്തിട്ടവൻ ഇപ്പോളും നിലത്ത് തന്നെ ഉണ്ട്. ഇഷാനി തന്ന വാച്ച് പൊട്ടിച്ചവൻ.. ഞാൻ അവന്റെ അടുത്തേക്ക് ഓടി.. ഞാൻ വരുന്നത് കണ്ട് അവൻ മെല്ലെ എഴുന്നേറ്റെങ്കിലും അവന്റെ കാൽ നോക്കി ഞാൻ അടിച്ചു.. വേദനയിൽ അവൻ താഴെ വീണു..
💬 Comments
View all comments