0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.3K

ദിനചര്യ ആയിരിക്കുമല്ലോ ഇത്. ഓഫിസ് കാര്യങ്ങളിൽ ഞാൻ കൂടുതൽ ശ്രദ്ധ കൊടുത്തു. ഇതിനിടയിൽ ഇഷാനിയെ ഒന്ന് രണ്ട് വട്ടം കാണാൻ സാധിച്ചു. ശിവാനിയുടെ എന്ട്രന്സ് ന്റെ ഭാഗമായി അവൾ എറണാകുളം വന്നപ്പോൾ ആയിരുന്നു അത്. ശിവാനി കൂടെ ഉള്ളത് കൊണ്ട് തന്നെ ഞങ്ങൾക്ക് ഒരുപാട് നേരം ചിലവഴിക്കാൻ കഴിഞ്ഞില്ല..

അവധി കഴിഞ്ഞു ലച്ചു ബാംഗ്ലൂർ പോയ കൂട്ടത്തിൽ കൃഷ്ണയും കയറി പോയി. രണ്ട് പേരും അവിടെ പോയി ചില്ല് ചെയ്യാൻ ആണ് പ്ലാൻ എന്നൊക്കെ പോകുന്നതിന് തലേന്ന് എന്നെ കണ്ട് വന്നു പറഞ്ഞിരുന്നു... വീക്കെൻഡിൽ സമയം ഉണ്ടേൽ ഞാനും രാഹുലും ആഷിയും ഒരുമിച്ച് എവിടേലും കൂടും. ഓഫിസിലെ വർക്ക്‌ എല്ലാം തലയിൽ നിന്നൊഴിച്ചു തമാശ ഒക്കെ ആയി ജോളി ആയി ഇരിക്കുന്ന കുറച്ചു സമയം അപ്പോൾ ആയിരുന്നു... ഇതിനിടയിൽ രേണുവിന് ഒരു ആലോചന വന്നു ലോക്ക് ആകുമെന്ന് അവൾ എന്നോട് വന്നു പരാതി പോലെ പറഞ്ഞു. കല്യാണത്തോട് ഇപ്പോളും വിമുഖത കാണിക്കുന്നുണ്ട് എങ്കിലും പ്രായം ഒരു കടമ്പ കടക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഒറ്റപ്പെടൽ അവളെ ബാധിക്കുന്നുണ്ട്.. ഉള്ളിലുള്ള മടി കൊണ്ട് അവൾ ആലോചന യെസ് പറയാത്തത് ആണെന്ന് എനിക്ക് അറിയാമായിരുന്നു.. ശരിക്കും ആലോചിച്ചിട്ട് തീരുമാനം എടുക്കാൻ ഞാൻ അവളോട് പറഞ്ഞു.. അവളാകെ കൺഫ്യൂഷൻ ആയിരുന്നു എങ്കിലും ഒടുവിൽ ഏത് തീരുമാനത്തിൽ എത്തി ചേരുമെന്ന് എനിക്ക് അറിയാമായിരുന്നു.. അങ്ങനെ എല്ലാവരും അവരുടെ ലൈഫിലെ പുതിയ അധ്യായത്തിലേക്ക് കടക്കുകയായിരുന്നു..
ഇഷാനി ആണേൽ ഇടയ്ക്ക് എന്നോട് പിജിക്ക് അവൾ പാലക്കാട്‌ തന്നെ അടുത്തുള്ള ഏതേലും കോളേജ് നോക്കാൻ ചാൻസ് ഉണ്ടെന്ന് പറഞ്ഞു.

💬 Comments

View all comments